എന്റേതല്ലാത്ത – റുമൈസ റഷീദ് എഴുതിയ കവിത
എന്റെ പ്രണയം എന്നെ അത്രയേറെ വേദനിപ്പിക്കുന്നു. പ്രണയമെന്ന മനോഹരവാക്കിന്റെ കയ്പ്പും ഞാൻ കൊതിയോടെ രുചിക്കുന്നു. ഈ വേദനകൾക്കിടയിലും ഞാൻ എന്റെ പ്രണയത്തെ താലോലിക്കുന്നു. എന്നെങ്കിലും നീ എനിക്കായി തുടിക്കുമ്പോൾ നിനക്കായി നൽകാൻ ഞാൻ എന്റെ പ്രണയത്തെ മറ്റാരും കാണാതെ എന്റെ ഹൃദയത്തിന്റെ അറയിൽ

എന്റെ പ്രണയം എന്നെ
അത്രയേറെ വേദനിപ്പിക്കുന്നു.
പ്രണയമെന്ന മനോഹരവാക്കിന്റെ
കയ്പ്പും ഞാൻ കൊതിയോടെ രുചിക്കുന്നു.
ഈ വേദനകൾക്കിടയിലും ഞാൻ
എന്റെ പ്രണയത്തെ താലോലിക്കുന്നു.
എന്നെങ്കിലും നീ എനിക്കായി തുടിക്കുമ്പോൾ
നിനക്കായി നൽകാൻ ഞാൻ
എന്റെ പ്രണയത്തെ മറ്റാരും കാണാതെ
എന്റെ ഹൃദയത്തിന്റെ അറയിൽ
ഒളിച്ചുവെച്ചിരിക്കുന്നു.
എങ്കിലും ചില സമയങ്ങളിൽ പ്രണയം
അറിയാതെയെന്റെ കണ്ണുകളിലൂടെ
ചാലിട്ടൊഴുകുന്നു.
എന്നാലും നീ അതൊന്നും
കാണുന്നില്ലായെന്ന് നടിക്കുന്നു.
നിനക്ക് വേണ്ടി നീ ഇതൊന്നും
അറിയുന്നില്ലായെന്ന് ഞാനും നടിക്കുന്നു.