അരങ്ങിലെത്താതെ പോയവർ – എസ്. പത്മജ എഴുതിയ കവിത
ചരിത്രമെപ്പോഴുമങ്ങനെയാണ് ചതുപ്പുപോലെയെന്നു തോന്നാറുണ്ട് ആഴ്ന്നിറങ്ങെ ആഴങ്ങളിൽ പൂണ്ടുപോവും പുറംകാഴ്ചയിൽ തങ്ങിനിൽക്കുമധികവും തിരശ്ശീലയ്ക്കുപിന്നിൽ ആടിത്തിമിർത്ത് അരങ്ങിലെത്താതെപോയവരുടെ ചരിതം പടച്ചതുപുരുഷനാണല്ലോ. സീതായനം വായിക്കപ്പെടുമ്പോഴും അന്തപ്പുരങ്ങളിൽ മിഴികൾ പലതും നിസ്സംഗതയുടെ പോക്കുവെയിൽതേടി.

ചരിത്രമെപ്പോഴുമങ്ങനെയാണ്
ചതുപ്പുപോലെയെന്നു തോന്നാറുണ്ട്
ആഴ്ന്നിറങ്ങെ ആഴങ്ങളിൽ പൂണ്ടുപോവും
പുറംകാഴ്ചയിൽ തങ്ങിനിൽക്കുമധികവും
തിരശ്ശീലയ്ക്കുപിന്നിൽ ആടിത്തിമിർത്ത്
അരങ്ങിലെത്താതെപോയവരുടെ ചരിതം
പടച്ചതുപുരുഷനാണല്ലോ.
സീതായനം വായിക്കപ്പെടുമ്പോഴും
അന്തപ്പുരങ്ങളിൽ മിഴികൾ പലതും
നിസ്സംഗതയുടെ പോക്കുവെയിൽതേടി.
കുരുക്ഷേത്രത്തിൽ കത്തിജ്വലിച്ച
കൃഷ്ണയ്ക്കു പിന്നിലും മറഞ്ഞിരുന്നു
കാണാതെപോയ വൃഷാലിമാർ.
കാലചക്രവീഥികളിൽ മണ്ണറിഞ്ഞ
പെൺപാദങ്ങളൊരുപാടുണ്ട്.
അടിമത്തമറിയാതെയണിഞ്ഞപ്പോഴും
വിധിയെപ്പഴിച്ച നോക്കുകുത്തികൾ.
മാറുമറയ്ക്കാനും മാനംകാക്കാനും
നവോത്ഥാന വഴികളിൽ ചെമപ്പുപടർത്തി.
കരിപുരണ്ടചുവരുകളിൽ കവിതകൾ
രചിക്കുന്ന നിസംഗതയുടെ നേർക്കാഴ്ചകൾ.
കുടുംബവിളക്കിനു പെണ്ണിന്റെ നിറംനൽകി
സ്വയമെരിയാൻ എണ്ണപകർന്നു.
അടക്കവുമൊതുക്കവും മുഖമുദ്രയായപ്പോൾ
അടക്കിയതവളെയാണെന്നു മാത്രം.
ആകാശം കൈയെത്തിവന്നിട്ടും
ആത്തേമാരിപ്പോഴുമകത്തളങ്ങളിൽ
പുകഞ്ഞുതീരുന്നു.
ആർച്ചയും താത്രിയും മണികർണ്ണികയും
ആടിത്തീർത്തയരങ്ങുകളെ നോക്കി
നെടുവീർപ്പുകളുയരുന്നു.
സമത്വമെന്ന ഔദാര്യമേറ്റുവാങ്ങുമ്പോൾ
സ്വാതന്ത്ര്യം കൊടുക്കുന്നു മഹാമനസ്കത.
തന്റെയിടംതേടി പെണ്ണുനടന്നപ്പോൾ
തന്റേടിയായി തന്നിഷ്ടക്കാരിയും.
ഒപ്പം നടക്കാൻ പെണ്ണുതുനിഞ്ഞാൽ
അരങ്ങിലെത്താൻ ദൂരമില്ലെന്നറിക..