കിളിയെത്തേടി – നൈനാൻ വാകത്താനം എഴുതിയ കവിത
കാത്തു കാത്തു നിന്ന എന്റെ നീലകിളി വന്നില്ല പിന്നീട് ഒരു ദിവസം പോലും അകപ്പെട്ടോ മറ്റേതെങ്കിലും കൂട്ടിൽ തടവറയിലായൊ മറ്റാരുടെയെങ്കിലും. മടുത്തു ഞാൻ കാത്തു കാത്തിരുന്ന് ഒരു നാൾ ഇറങ്ങി നടന്നു ഞാൻ മരക്കൊമ്പിൽ തൂക്കിയിരുന്ന എന്റെ നീലകിളിയുടെ കൂടുമായി തേടി നടന്നു. അകലങ്ങളിലേക്ക് ഒത്തിരി ഒത്തിരി

കാത്തു കാത്തു നിന്ന എന്റെ നീലകിളി
വന്നില്ല പിന്നീട് ഒരു ദിവസം പോലും
അകപ്പെട്ടോ മറ്റേതെങ്കിലും കൂട്ടിൽ
തടവറയിലായൊ മറ്റാരുടെയെങ്കിലും.
മടുത്തു ഞാൻ കാത്തു കാത്തിരുന്ന്
ഒരു നാൾ ഇറങ്ങി നടന്നു ഞാൻ
മരക്കൊമ്പിൽ തൂക്കിയിരുന്ന എന്റെ
നീലകിളിയുടെ കൂടുമായി തേടി നടന്നു.
അകലങ്ങളിലേക്ക് ഒത്തിരി ഒത്തിരി
ദൂരത്തേക്ക് ഓരോ വൃക്ഷത്തിലും എൻ
ദൃഷ്ടി പായിച്ചു ഓരോ ശിഖരത്തിലും
ദൂരങ്ങൾ താണ്ടി നീലകിളിയെത്തേടി.
യാത്രയിൽ ഘനീഭവിച്ച എൻ കണ്ണുകൾ
കണ്ടു അങ്ങകലെ മരക്കൊമ്പിലായി
മറ്റൊരു കിളിയുടെ കൊക്കുരുമ്മി....
സ്നേഹം പങ്കിടുന്ന നീലകിളിയെ.
തിരികെ നടന്നു ഞാൻ എൻമുഖം
കിളിക്കൂടിനാൽ മറച്ചു പിടിച്ച്
എന്റെ നീലക്കിളി ഇനിയൊരിക്കലും
എന്നെ കാണാതിരിക്കുവാനായി...