ഒറ്റ – ബിജു കൃഷ്ണപിള്ള എഴുതിയ കവിത
ഒരാൾ മാത്രം... ഒരാൾക്കായി മാത്രം... മനസ്സ് കോർക്കരുത്... ഈ ലോകം മുഴുവൻ സങ്കീർത്തനങ്ങൾ മീട്ടിയാലും, ഒരു മൂകരാഗത്തിനായ് കാതോരം കരയേണ്ടിവരും.. നനഞ്ഞ കണ്ണീർമഴയ്ക്കും, നീന്തി കടന്ന സങ്കടകടലിനും, അഗ്നി ശലാകകൾ താണ്ടി തിണർത്ത പാദങ്ങൾക്കും മേലെ, ഒരിക്കലും വരാത്ത പദചലനങ്ങൾക്കായി രാവുണരേണ്ടി വരും... ജീവിതം

ഒരാൾ മാത്രം... ഒരാൾക്കായി മാത്രം...
മനസ്സ് കോർക്കരുത്...
ഈ ലോകം മുഴുവൻ
സങ്കീർത്തനങ്ങൾ മീട്ടിയാലും,
ഒരു മൂകരാഗത്തിനായ്
കാതോരം കരയേണ്ടിവരും..
നനഞ്ഞ കണ്ണീർമഴയ്ക്കും,
നീന്തി കടന്ന സങ്കടകടലിനും,
അഗ്നി ശലാകകൾ താണ്ടി തിണർത്ത
പാദങ്ങൾക്കും മേലെ,
ഒരിക്കലും വരാത്ത പദചലനങ്ങൾക്കായി
രാവുണരേണ്ടി വരും...
ജീവിതം അതിന്റെ
എല്ലാ വർണ്ണ കാഴ്ചകൾ വാരിതൂകിയാലും,
ആ കണ്ണാടി കവിളിലെ
ഒരിക്കലും വിടരാത്ത
അരുണിമയ്ക്കായി
വൃഥാ കൺപാർത്തിരിക്കേണ്ടി വരും...
എത്രമേൽ പ്രണയത്തിന്റെ
മുന്തിരി ചഷകങ്ങൾ നിറഞ്ഞൊഴിഞ്ഞാലും,
ആ ചുണ്ടിലെ ഒരുതരി പുഞ്ചിരി തേനിനായി...
കരൾ പിളരുംവരെ ദാഹിക്കേണ്ടി വരും....
ഒരിക്കലും, ഒരാൾക്കായി മാത്രം
മനസ്സൊരുക്കരുത്...,
ആടാൻ അരങ്ങില്ലെങ്കിലും,
ഒരു നെടുജീവിതം മുഴുവൻ
ചമയമിട്ടിരിക്കേണ്ടി വരും...
ഒരാളിൽ മാത്രം
സ്വപ്നത്തിന്റെ അലുക്കുകൾ ഞൊറിയരുത്..
യുഗാന്തരങ്ങളോളം രക്തം കിനിയുന്ന
ഉൾമുറിവുകൾ തുന്നേണ്ടി വരും ...
ഒരാൾക്കായി മാത്രം ...
പ്രണയനിശ്വാസത്തിന്റെ ഉല ഊതരുത്.
ഒടുവിൽ, ആ കനലണഞ്ഞു
നെടുനീളത്തിൽ, പാഴ്‌മണ്ണായി,
വിത്തെറിയാതെ, തളിർക്കാതെ മനസ്സിന്റെ
ശവഘോഷയാത്ര ഒടുങ്ങുമ്പോൾ
അയാൾ പറയും,
നീ, ഒറ്റ.. ഒറ്റയ്ക്കായിരുന്നു...