ഈ ലോകമെന്റേതല്ലല്ലോ ഞാനതിനെ സ്വീകരിക്കണൊ ഈ ലോകം ശരിയല്ലല്ലോ അതിനെക്കുറിച്ചു എന്തു മിണ്ടാൻ കണങ്ങളുടെ നിർഝരിയിൽ നെഞ്ചകത്ത് മുദ്ര വെച്ച് പൂട്ടിയ ആത്മനൊമ്പരങ്ങളുമായ് ക്രൂരകപടലോകമേ എന്റെ തന്നെ ആഴങ്ങളിലേക്ക് ഞാൻ പടിയിറങ്ങട്ടെ! 2 പഥികനില്ലാത്ത പാതയിൽ നീ പാഥേയമൊരുക്കി കാത്തു നിൽക്കുവതെന്തിനു! 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലോകമെന്റേതല്ലല്ലോ

ഞാനതിനെ സ്വീകരിക്കണൊ

ADVERTISEMENT

ഈ ലോകം ശരിയല്ലല്ലോ

അതിനെക്കുറിച്ചു എന്തു മിണ്ടാൻ

കണങ്ങളുടെ നിർഝരിയിൽ

നെഞ്ചകത്ത് മുദ്ര വെച്ച് പൂട്ടിയ

ADVERTISEMENT

ആത്മനൊമ്പരങ്ങളുമായ്

ക്രൂരകപടലോകമേ

എന്റെ തന്നെ ആഴങ്ങളിലേക്ക്

ഞാൻ പടിയിറങ്ങട്ടെ!
 
ADVERTISEMENT

2

പഥികനില്ലാത്ത

പാതയിൽ നീ

പാഥേയമൊരുക്കി

കാത്തു നിൽക്കുവതെന്തിനു!
 
3

നീയുച്ചരിച്ചതെല്ലാം മറക്കാം

നിന്റെ ചെയ്ത്തും ചതിയും മറക്കാം

മറക്കാനാവില്ലയെന്നാൽ

നീയെൻ പ്രാണനെ 

പൊള്ളിച്ച നിമിഷങ്ങൾ.
 
4

പുറമില്ല വലുപ്പത്തിനു

ചെറുപ്പത്തിനുള്ളുമില്ല

ഉള്ളിലൊന്നുമില്ലാത്ത നിലയ്ക്ക്

ജഡതയിലിരുളിൽ

വെളിയിലെന്തന്വേഷിപ്പാൻ.
 
5

മഞ്ഞുമുത്തുമണിയോരോന്നിലും

ഉരുൾ കൊണ്ടു പോയെന്റെ 

വീട് കാണുന്നു ഞാൻ 

ഇപ്പോൾ നിശ്ശബ്ദത,

ഹുങ്കാരത്തിന്റെ അഭാവം 

മാത്രമല്ലെന്നറിയുന്നു ഞാൻ.
 
6

ഏതൊ ഒരു വെളിച്ചത്തിന്റെ

തിളങ്ങുന്ന നിഴൽ രൂപമാകാം ഞാൻ

നിഴലിനു നിഴൽ വീഴ്ത്തുവാനാകുമൊ

സൂര്യന്റെ നിഴൽ എവിടെയാണ്

രാത്രിയെ ഓർമ്മിപ്പിക്കുന്ന

എന്റെ നെഞ്ചകത്തൊ

ദാഹം തീർക്കാൻ മുറിച്ചിട്ട 

ഒരു ചെറുനാരങ്ങാപ്പാതിയിലൊ?

English Summary:

Malayalam Poem ' Athmanombarangal ' Written by Venu Nambiar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT