ഒരിക്കൽ എന്റെ ഓർമ്മകളുടെ ശവകല്ലറയിൽ പ്രജ്ഞയറ്റ മനസ്സോടെ നീ വരും .. അന്ന് കൈയിൽ ഒരു കുടന്ന പൂ നീ കരുതുക കാലം തല്ലിക്കൊഴിച്ച ആ വസന്തത്തിന്റെ ചില്ലയിൽ നിന്നും ഇറുത്തെടുത്തത് കണ്ണിലൊരിത്തിരി കനൽ നീ കാക്കുക ആളിക്കത്തിയോരാസക്തിയുടെ ആലയിൽ നിന്നും പകർന്നെടുത്ത് ഒരു കുമ്പിൾ കണ്ണീർ ... ഉള്ളിലൊരിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ 

എന്റെ ഓർമ്മകളുടെ ശവകല്ലറയിൽ 

ADVERTISEMENT

പ്രജ്ഞയറ്റ മനസ്സോടെ 

നീ വരും ..
 
അന്ന് കൈയിൽ ഒരു കുടന്ന 

പൂ നീ കരുതുക 

ADVERTISEMENT

കാലം തല്ലിക്കൊഴിച്ച 

ആ വസന്തത്തിന്റെ ചില്ലയിൽ നിന്നും 

ഇറുത്തെടുത്തത് 
 
കണ്ണിലൊരിത്തിരി

ADVERTISEMENT

കനൽ നീ കാക്കുക 

ആളിക്കത്തിയോരാസക്തിയുടെ 

ആലയിൽ നിന്നും പകർന്നെടുത്ത് 
 
ഒരു കുമ്പിൾ കണ്ണീർ ...

ഉള്ളിലൊരിക്കൽ 

തിരതല്ലിയിരുന്നൊരു 

കടലിന്റെ ഓർമ്മക്ക്..
 
ഒരു വാക്കിന്റെ ഇതൾ പോലും 

കൊഴിയാതെ സൂക്ഷിക്കുക..

ഒരു കാൽപ്പാടുപോലും 

ശേഷിക്കാതെ മായ്ച്ചു കളയുക..

യാത്രാമൊഴി കൂടി...

വേണ്ട വേണ്ട..
 
ഒരു മഞ്ഞുകാലമെന്റെ 

ഹൃദയത്തിൽ തൊട്ടതിന്റെ 

പൊള്ളലിനിയും മാറിയിട്ടില്ല 

അതിനാൽ..

ഒരിക്കൽ എരിഞ്ഞടങ്ങിയ 

നമ്മുടെ നീറുന്ന ഓർമ്മകളെ 

നിന്റെ മറവിയുടെ പുഴയിൽ 

നിമജ്ജനം ചെയ്യുക 
 
എങ്കിലും ...

മൗനത്തിന്റെ ചഷകത്തിൽ 

പ്രണയത്തിന്റെ വിഷം 

പകർന്നു നൽകിയവനേ..

നിനക്കു നന്ദി....

English Summary:

Malayalam Poem ' Ormayilekku Orikkal ' Written by Sajna Musthafa