മണ്മറഞ്ഞുപോയ കാലത്തിന്റെ ഓർമ്മകളിലൂടെ എത്ര ദൂരമാണ് മനുഷ്യർ സഞ്ചരിക്കുന്നത്. ഓരോ പദനിസ്വനവും ഓടിമറഞ്ഞ കാലങ്ങളിലൂടെ വീണ്ടും തെളിച്ചപ്പെട്ടടയാളമായി നിശബ്ദതയുടെ ജലതണുപ്പിൽ മുങ്ങാം കുഴിയിടുന്നത് ചില്ലകളില്ലാത്ത വേരുകളിൽ ഇലഞ്ഞരമ്പുകൾ തെളിയുന്നത് പെരുമഴകാറ്റിൽ കൊഴിഞ്ഞു വീണ പൂക്കളെ തീർഥാടനത്തിനയക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്മറഞ്ഞുപോയ കാലത്തിന്റെ ഓർമ്മകളിലൂടെ 

എത്ര ദൂരമാണ് മനുഷ്യർ സഞ്ചരിക്കുന്നത്.

ADVERTISEMENT

ഓരോ പദനിസ്വനവും ഓടിമറഞ്ഞ കാലങ്ങളിലൂടെ 

വീണ്ടും തെളിച്ചപ്പെട്ടടയാളമായി

നിശബ്ദതയുടെ ജലതണുപ്പിൽ മുങ്ങാം കുഴിയിടുന്നത്
 
ചില്ലകളില്ലാത്ത വേരുകളിൽ 

ADVERTISEMENT

ഇലഞ്ഞരമ്പുകൾ തെളിയുന്നത്

പെരുമഴകാറ്റിൽ കൊഴിഞ്ഞു വീണ പൂക്കളെ 

തീർഥാടനത്തിനയക്കുന്നത്
 
ഉറക്കത്തിനായൊരു പകൽ രാമഴ കാത്തിരുന്നപ്പോൾ 

ADVERTISEMENT

ഒരൊറ്റയാകാശത്തിന്ന് താഴെ 

ഒറ്റമരങ്ങളുടെ ഗാംഭീര്യത്തോടെ

നടന്നുപോയ മഴമേഘങ്ങൾക്ക് കൂട്ടുനടന്നത്
 
ജാലകപ്പഴുതിലൂടെ ഇറങ്ങിപ്പോയി

മഴയും വെയിലും കോരിയെടുത്തു കാറ്റിന് കൊടുത്തത്

വിസ്മയങ്ങളുടെ ചത്വരം തീർക്കുന്ന 

ജനൽചതുരങ്ങൾ എത്ര കാഴ്ചകളാണ് 

ഓർമ്മകൾക്ക് നിത്യവും കൊടുക്കുന്നത്
 
എന്നിട്ടും  

മറവികളുടെ ഒറ്റകൈ ചില്ലകളിൽ കൂടുകൂട്ടിയ 

സ്പന്ദമാപ്പിനികളെയാണ് 

ഓർമ്മകളിപ്പോഴും തിരയുന്നത്
 
ഏതോർമ്മകളെയാണ് മറവി ആദ്യം കൊണ്ടുപോകുന്നത്

ആദ്യത്തെ ഓർമ്മകളെയോ, അതോ 

പിന്നീടുവന്ന ഓർമ്മകളെയോ!!

അതോ മറക്കരുതെന്നാഗ്രഹിച്ച ഓർമ്മകളെയോ!!

English Summary:

Malayalam Poem ' Oru Punarjanikkay ' Written by Girija Chathunny