പ്രിയം – വിശാഖ് എം. എസ്. എഴുതിയ കവിത
മുപ്പത്തിയേഴ് പണ്ഡിതർക്കിടയിലെ ഞാൻ ഓരോ തവണയും കോണിപ്പടി കയറി മലയാള മുറിയിലെത്തുമ്പോൾ ചിലപ്പോഴൊക്കെ നാവിൽ വരിഞ്ഞു മുറുക്കിയ പരാതികളും ഒപ്പം കൂടാറുണ്ട്. പിൻ നിരയിലെ ഭിത്തിച്ചുവരിൽ പതുങ്ങിയിരുന്നാലും കവിതകൾ ഇടയ്ക്കിടെ ഭയപ്പെടുത്തും. എനിക്കറിയാം... കവിതകളെ തോൽപ്പിക്കാനാവില്ല. "മലയാളത്തിൽ നിന്ന്

മുപ്പത്തിയേഴ് പണ്ഡിതർക്കിടയിലെ
ഞാൻ ഓരോ തവണയും കോണിപ്പടി
കയറി മലയാള മുറിയിലെത്തുമ്പോൾ
ചിലപ്പോഴൊക്കെ നാവിൽ
വരിഞ്ഞു മുറുക്കിയ പരാതികളും
ഒപ്പം കൂടാറുണ്ട്.
പിൻ നിരയിലെ ഭിത്തിച്ചുവരിൽ
പതുങ്ങിയിരുന്നാലും കവിതകൾ
ഇടയ്ക്കിടെ ഭയപ്പെടുത്തും.
എനിക്കറിയാം...
കവിതകളെ തോൽപ്പിക്കാനാവില്ല.
"മലയാളത്തിൽ നിന്ന് പിൻവാങ്ങണം"
എഴുതി ബോധിപ്പിച്ച ആദ്യ പരാതി.
അത് തന്നെയാണ് ആദ്യമായി
നിഷേധിക്കപ്പെട്ടതും.
അവർ പുസ്തകം തുറക്കുന്ന
നിമിഷങ്ങൾ മാത്രം ഞാൻ
തേടിപ്പിടിക്കാൻ ശ്രമിക്കാറുണ്ട്.
അവരുടെ അക്ഷരങ്ങൾ എനിക്ക്
പ്രിയപ്പെട്ടതാണ്.
പിൻ നിരയിലെ വാക്കുകൾക്ക്
മറുപടി കിട്ടുന്ന വിധം
"കണ്ണുകൾ പാതിയടച്ച പുഞ്ചിരികൾ."
അധ്യായങ്ങൾക്കപ്പുറത്തെ
അവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.
മുപ്പത്തിയേഴും ഞാനും ചേർന്ന
മുപ്പത്തിയെട്ടിനെ അവർ അടർത്തി
മാറ്റാതെ സ്നേഹിക്കുന്നു.
മലയാളം കഴുകി കളഞ്ഞ ശേഷം
ഞാനൊരിക്കൽ അവരെ കണ്ടു.
സംസാരിച്ചു.
ചിരികളുടെ എണ്ണത്തിൽ
അപ്പോഴും കുറവുകളില്ലായിരുന്നു.
ഇത്തിരി വാക്കുകളിൽ മാത്രം
കൂടുതൽ സംസാരിച്ചു.
ശേഷം പിരിഞ്ഞു.
അവരെനിക്ക് പ്രിയപ്പെട്ടതാണ്.
തുടക്കം മുതൽ ഇവിടം വരെ
ഞങ്ങൾക്ക് രണ്ട് വാക്കുകളിൽ
സംസാരിക്കാൻ കഴിയുമായിരുന്നു.
"ടീച്ചറേ..."
"എന്റെ കുഞ്ഞേ പഠിക്കുന്നുണ്ടോ നീ"