ചിറകറ്റ ചിന്തകളുമായ് നിന്നെയോർക്കുമ്പോൾ നോവിന്റെ വേദനയുമായ് ഞാനിരുന്നു ഓർമ്മപ്പുറങ്ങളിൽ നിന്നൊരു കദനത്തിൻ തേങ്ങലുയർന്നുവോ?. മോഹത്തിൻ കണ്ണുനീർ തുള്ളിയില്ലവിടെ..... ശൂന്യമായ മിഴികളിൽ അലകളടിക്കുന്നില്ല സ്വപ്നങ്ങളില്ലവിടെ സ്വാർഥമോഹവുമില്ല....... പതിതൻ വിയോഗത്താൽ കണ്ണുനീരും വിങ്ങലും കൊരുത്തു വെച്ചൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറകറ്റ ചിന്തകളുമായ് നിന്നെയോർക്കുമ്പോൾ 

നോവിന്റെ വേദനയുമായ് ഞാനിരുന്നു

ADVERTISEMENT

ഓർമ്മപ്പുറങ്ങളിൽ നിന്നൊരു 

കദനത്തിൻ തേങ്ങലുയർന്നുവോ?.
 
മോഹത്തിൻ കണ്ണുനീർ തുള്ളിയില്ലവിടെ.....

ശൂന്യമായ മിഴികളിൽ അലകളടിക്കുന്നില്ല

ADVERTISEMENT

സ്വപ്നങ്ങളില്ലവിടെ സ്വാർഥമോഹവുമില്ല.......

പതിതൻ വിയോഗത്താൽ കണ്ണുനീരും  

വിങ്ങലും കൊരുത്തു വെച്ചൊരു   

അലക്കടലാണിന്നു ഞാൻ ഇന്ന്.....
 
ADVERTISEMENT

എന്നിലെ ഓർമ്മകൾ പൊന്തിവന്നാ 

മനസ്സിന്റെ ഹൃദയതാളമാരു കേൾക്കാൻ.

സ്നേഹമാം ആനന്ദസാഗരത്തിൽ 

ആറാടി നടന്നൊരാ നാളുകൾ 
 
ഭർത്തൃപരിചരണവുമായ് 

പതിതൻ പരിലാളനവുമേറ്റ് ദിനങ്ങൾ

കൊഴിഞ്ഞിടവേ

വീണ്ണിലുദിക്കും ചന്ദ്രക്കലപോൽ 

തിളങ്ങിനിന്നാ ജീവിതം മറക്കുവാൻ

ആകുമോ എനിക്കൊരിക്കലും.....  
 
തിളങ്ങുമാ ജീവിതത്തിൽ നിനച്ചിരിക്കാതെ 

പ്രാണനാം ചില്ലുപാത്രം വീണുടഞ്ഞു.    

യാത്ര ചോദിച്ചില്ല മിഴിനീർ തുളുമ്പിയില്ല

യാത്രയായ ആ ദിനമെൻ പ്രാണനാഥൻ 

തിരിച്ചെത്തിയില്ല...... ഒരിക്കലും.
 
പൊട്ടിക്കരഞ്ഞു വഴിക്കണ്ണുമായ് കാത്തിരുന്നു 

പ്രാണനിൽ പ്രാണനായ ദേവനെ 

ഈവിധമനുഭവിക്കാനെന്തിരിക്കുന്നു

ഈ നിസ്സംഗജന്മമെന്തിനെനിക്കേകി.
 
ചിതറിത്തെറിക്കുമിരുളോർമ്മയിൽ 

അഗ്നിപൂക്കുമെന്നുള്ളിലെ 

കരൾ വിലാപങ്ങളാരറിയാൻ 

ഇനിയാരുണ്ടൊരു താങ്ങിനായ്.
 
സ്വപ്നങ്ങളില്ലയിനിയൊന്നുമേ  

കാലത്തിൻ ഓർമ്മയിൽ 

ഉള്ളിലൊരു വേനൽ ഉരുകിയെരിയും

കണ്ണുനീരിൽ വിലാപപ്പുറങ്ങളിൽ.
 
പതി തൻ ഓർമ്മയിൽ വൃണിത 

ഹൃദയവുമായ് നിരങ്ങി നിരങ്ങുമീ 

ജീവിതം വെറുതെയായീയുലകിൽ 

നാഥാ വെറുതെയായ്......
 
ആഴത്തിലൊരു മുറിവ് മനസ്സിനേകി  

കണവനെങ്ങോ പോയ്‌ മറഞ്ഞു

ആരുമില്ലൊരു സാന്ത്വനമെനിക്കേകുവാനായ്

ചൊരിയുവാനായൊരു സ്നേഹ മർമ്മരവുമില്ല..

English Summary:

Malayalam Poem ' Nombaram ' Written by Syamala