തീണ്ടൽ കല്യാണം കഴിഞ്ഞ് പിറ്റേന്ന് അടുക്കളയിൽ മെലിഞ്ഞുതുടങ്ങിയ അവളെ നോക്കി മീശ പിരിഞ്ഞു "പെണ്ണായിരിക്ക്ണു" പാത്രങ്ങളുടെ കലപിലയും വിഴുപ്പലക്കലിന്റെ ഓർക്കസ്ട്രയും അരി തിളക്കലിന്റെ ഓളവും പിറുപിറുക്കലിന്റെ ബിജിഎമ്മും സംഗീതം പോലെ അവളും പെണ്ണായി പകൽ സ്വയം വിയർപ്പിലും ഇരുട്ടുനേരത്ത് ആരുടെയോ വിയർപ്പിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീണ്ടൽ കല്യാണം കഴിഞ്ഞ് പിറ്റേന്ന്

അടുക്കളയിൽ മെലിഞ്ഞുതുടങ്ങിയ

ADVERTISEMENT

അവളെ നോക്കി

മീശ പിരിഞ്ഞു

"പെണ്ണായിരിക്ക്ണു"
 
പാത്രങ്ങളുടെ കലപിലയും

ADVERTISEMENT

വിഴുപ്പലക്കലിന്റെ ഓർക്കസ്ട്രയും

അരി തിളക്കലിന്റെ ഓളവും

പിറുപിറുക്കലിന്റെ ബിജിഎമ്മും
 
സംഗീതം പോലെ

ADVERTISEMENT

അവളും പെണ്ണായി

പകൽ സ്വയം വിയർപ്പിലും

ഇരുട്ടുനേരത്ത് ആരുടെയോ വിയർപ്പിലും

അവളുടെ മാനം മുങ്ങിത്താഴ്ന്നു
 
റേഷൻ ഷാപ്പിലെ നീണ്ട ക്യൂവിൽ

ഒടുക്കം തൊട്ട് മൂന്നാമതായിരുന്നിട്ടും

അളവ് യന്ത്രത്തിന്റെ

തുറിച്ചു നോട്ടം മാറിലേറ്റ്

അവൾ

അന്നം മുടക്കി തിരിഞ്ഞു നടന്നു
 
അടുത്ത നാളിലെ

സംഗീതക്കച്ചേരിക്ക് ഓളം കിട്ടാൻ

ഷാപ്പിനടുത്തുള്ള കടയിൽ

അരിക്ക് ഓർഡർ ചെയ്തപ്പോൾ

കണ്ണുതെറ്റി ഉപ്പുരുചിയുള്ള 

വിരസമായ പഞ്ചസാര

കവറുനിറഞ്ഞു
 
വാരിയെല്ലിനെ ശപിച്ചുകൊണ്ട്

അവൾ സംഗീതം തുടർന്നു

ചലാനിൽ പൂജ്യം അധികമുണ്ടെന്ന്

ഒച്ചവെക്കാനൊരുങ്ങിയപ്പോൾ

"പെണ്ണ്" അവളെ തടഞ്ഞു
 
ഒടുക്കം

നിലാവ് പെയ്യുന്നൊരു രാത്രി തന്നെ

വീർപ്പു മുട്ടി

വിശപ്പ് തീണ്ടി

അവളുടെ സംഗീതം മരിച്ചു
 
ഉടലൂരിയെറിഞ്ഞ മനുഷ്യാത്മാവ്

ദൈവത്തിന് മുന്നിൽ നിരാഹാരമിരുന്നു

"ആണായാൽ മതി"

English Summary:

Malayalam Poem ' Pennu ' Written by Ansar Eachome