ഘോരാന്ധകാര ചുഴിയിലമർന്നു – ശ്രീപദം എഴുതിയ കവിത
ഘോരാന്ധകാര ചുഴിയിലമർന്നു നട്ടം തിരിഞ്ഞൊരു നേരം സ്നേഹത്തിൻ നൂലിഴയെൻ നേരെ നീട്ടിയതേതൊരു ചെങ്കതിർ സൂര്യൻ.. കട്ടപിടിച്ചൊരെൻ മോഹത്തിൻ തുണ്ടുകൾ ഉരുകിയലിയുന്നുവോ നിന്നിൽ... പാടാൻ മറന്ന ശീലുകളെൻ ചുണ്ടിലീണമായ് മാറുന്നുവോ... ഇതുവരെയറിയാത്തൊരു ശബ്ദത്തിൻ മധുരിമ എൻ കാതിലെങ്ങനെ വന്നൂ... ഹൃതുഭേദമെന്യേ

ഘോരാന്ധകാര ചുഴിയിലമർന്നു
നട്ടം തിരിഞ്ഞൊരു നേരം
സ്നേഹത്തിൻ നൂലിഴയെൻ
നേരെ നീട്ടിയതേതൊരു
ചെങ്കതിർ സൂര്യൻ..
കട്ടപിടിച്ചൊരെൻ മോഹത്തിൻ തുണ്ടുകൾ
ഉരുകിയലിയുന്നുവോ നിന്നിൽ...
പാടാൻ മറന്ന ശീലുകളെൻ
ചുണ്ടിലീണമായ് മാറുന്നുവോ...
ഇതുവരെയറിയാത്തൊരു
ശബ്ദത്തിൻ മധുരിമ
എൻ കാതിലെങ്ങനെ വന്നൂ...
ഹൃതുഭേദമെന്യേ പൂക്കുന്നിതാ
നിന്നാഗമനത്താലെന്റെയുള്ളം...
എന്നിട്ടുമെന്നിട്ടും ഞാനെന്തേ,
തരിച്ചു നിൽപ്പൂയെന്നകതാരിൽ...