ഹാ വിചിത്രമീ ജന്മങ്ങൾ – ടി. ഐശ്വര്യ എഴുതിയ കവിത
ഹാ വിചിത്രമീ ലോകം, പകലിൻ പീഡയ്ക്കിള - വേകുന്നില്ലാത്ത രാത്രി പകലിനെ നിഴലുപോൽ പിന്തുടരുന്നു, ഉറക്കം നഷ്ടപ്പെട്ട രാവിനു ശേഷം, ഒന്നും തൊടാതെയെന്നപോൽ ഉറക്കമുണരുന്നവരും, ലോകംമുട്ടെ സന്തോഷ- മെന്ന് പകലിൽ ചിരിപടർത്തി, ഇരവിൽ തലയിണമേൽ കണ്ണീരുപ്പ് തൂവുന്നവരും, ഒരുമിച്ചെ- ഴുതുന്ന അക്ഷരങ്ങളത്രേ പ്ര തീ ക്ഷ പൂവ്

ഹാ വിചിത്രമീ ലോകം,
പകലിൻ പീഡയ്ക്കിള -
വേകുന്നില്ലാത്ത രാത്രി
പകലിനെ നിഴലുപോൽ
പിന്തുടരുന്നു,
ഉറക്കം നഷ്ടപ്പെട്ട
രാവിനു ശേഷം, ഒന്നും
തൊടാതെയെന്നപോൽ
ഉറക്കമുണരുന്നവരും,
ലോകംമുട്ടെ സന്തോഷ-
മെന്ന് പകലിൽ
ചിരിപടർത്തി, ഇരവിൽ
തലയിണമേൽ കണ്ണീരുപ്പ്
തൂവുന്നവരും, ഒരുമിച്ചെ-
ഴുതുന്ന അക്ഷരങ്ങളത്രേ
പ്ര
തീ
ക്ഷ
പൂവ് പ്രഭാതത്തിൽ
വിടരുന്നയത്രപ്പോൽ
വിസ്മയമാക്കെയും
ചിലർ, കരീല കാറ്റിൽ
പറത്തുന്നയത്രയും
നിസ്സാരമാക്കെയും
ചെയ്യുന്ന രത്നങ്ങളത്രേ
ജീ
വി
തം
വാക്കുകൾകൊണ്ട്
ഹൃദയത്തിനാഴങ്ങളിൽ
നങ്കൂരമിടുന്നവർ
സ്
നേ
ഹം
കോരികുടിക്കുമ്പോൾ
തിരകൾ ചരലാർന്ന
തീരത്തേക്കായും പോലെ
പ്രേ(കാ)മത്തിന് തിരക്കിട്ട്
അന്ത്യം തേടുന്നവർ
തീരത്തടയാളമിടുന്നു
വ
ഞ്ച
ന
യെന്ന്,
സ്വന്തം പ്രണയത്തിനൊപ്പം
തീവ്രമായി രതിപ്പെടുമ്പോഴും
മറുപുറത്തിരുന്ന്
സ്നേഹദാരിദ്ര്യത്തെ
കവിതകളാക്കുന്നവരുടെ
ശീർഷകമത്രേ
നെ
റി
കേ
ട്
കാട് കത്തുമ്പോഴും
വേര് മണ്ണിനോടെന്നപോൽ
ദേഹം ജീർണിക്കുമ്പോഴും
ദേഹി ആശുപത്രി വിരിപ്പിൽ
തെളിമയില്ലാത്തെ വരയ്ക്കുന്നു -
മ
ര
ണാ
ന
ന്ത
രം
ഹാ എത്ര വിചിത്രമി ജന്മം,
എന്തൊരത്ഭുതവും !