വാർത്താനേരം – സുനിൽരാജ്സത്യ എഴുതിയ കവിത
ഒരു ലെൻസിന്റെ മദ്ധ്യസ്ഥതയിലാണ്, അയാളുടെ കണ്ണുകൾ നീരുതൂവാതെ വിടർന്നു നിൽക്കുന്നത്. കബന്ധങ്ങളഴുകിയ, കുന്നടിവാരത്തിലെ കാഴ്ചകൾ ദൂരദർശിനി പകരുന്നത്, അയാളുടെ ആത്മസംയമനത്തിലാണ്. നാടിന്റെ നൊമ്പരങ്ങളിലൂടെ, ദൃക്സാക്ഷികളുടെ വിഹ്വലതകളിലൂടെ, ''വാർത്താനേരു''കളെ നാം അനുഭവിക്കുന്നു. പ്രേക്ഷകർക്ക്,

ഒരു ലെൻസിന്റെ മദ്ധ്യസ്ഥതയിലാണ്,
അയാളുടെ കണ്ണുകൾ
നീരുതൂവാതെ വിടർന്നു നിൽക്കുന്നത്.
കബന്ധങ്ങളഴുകിയ,
കുന്നടിവാരത്തിലെ കാഴ്ചകൾ
ദൂരദർശിനി പകരുന്നത്,
അയാളുടെ ആത്മസംയമനത്തിലാണ്.
നാടിന്റെ നൊമ്പരങ്ങളിലൂടെ,
ദൃക്സാക്ഷികളുടെ വിഹ്വലതകളിലൂടെ,
''വാർത്താനേരു''കളെ
നാം അനുഭവിക്കുന്നു.
പ്രേക്ഷകർക്ക്,
മനോനിലയനുസരിച്ച്
കണ്ടിരിക്കാം, വേണ്ടെങ്കിൽ
തിരസ്കരിക്കാം.
പക്ഷേ,
കാഴ്ചകളൊപ്പുന്നവർക്ക്
കണ്ണുകളെ
വഞ്ചിക്കാനാവില്ലല്ലോ...!!