ദുരന്താനന്തരം – മുൻഷിദ് എഴുതിയ കവിത
തകര്‍ന്നുപോയ വീടിനുമുന്നിൽ ഞാൻ നിൽക്കുമ്പോൾ എക്കാലത്തേയും നല്ല സ്വപ്നങ്ങൾ ബാക്കി ബാക്കി മഴയും കാറ്റും അതിഥിയായി വന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു ജീവിതമേ ഞാൻ എന്തിനാണ് എന്നോടീ ക്രൂരത നിന്നെ ഞാൻ സൽക്കരിച്ചതാണോ കുഴപ്പം മഴയേ കൂടെയുണ്ടായിരുന്ന ഉറ്റവരെ പോലും തിരിച്ചറിയാത്ത കൈകളുമായ് അവരുടെ

തകര്‍ന്നുപോയ വീടിനുമുന്നിൽ ഞാൻ നിൽക്കുമ്പോൾ
എക്കാലത്തേയും നല്ല സ്വപ്നങ്ങൾ ബാക്കി ബാക്കി
മഴയും കാറ്റും അതിഥിയായി വന്നപ്പോൾ ഇത്രയും
പ്രതീക്ഷിച്ചില്ലായിരുന്നു ജീവിതമേ ഞാൻ
എന്തിനാണ് എന്നോടീ ക്രൂരത നിന്നെ ഞാൻ
സൽക്കരിച്ചതാണോ കുഴപ്പം മഴയേ
കൂടെയുണ്ടായിരുന്ന ഉറ്റവരെ പോലും
തിരിച്ചറിയാത്ത കൈകളുമായ് അവരുടെ
ദീപ്തസ്മരണക്കുമുന്നിൽ ശപിക്കുന്നു
കല്ലും മണ്ണും ഒഴുകിയെത്തും മുമ്പേ നിനക്ക്
എന്നോടൊന്ന് അറിയിച്ചിരുന്നേൽ എത്ര
നന്നായിരുന്നു ദുരന്തമേ
സകലനാശങ്ങൾ വരുത്തി അതിഥിയായി
വന്നതുകൊണ്ട് എന്ത് പ്രയോജനം
പ്രകൃതിയോടുള്ള എന്റെ പ്രണയം നീ തകർത്തു
സസ്യങ്ങളോടുള്ള എന്റെ കാമം നീ ഇല്ലാതാക്കി
ദുരിതത്തിൽ ആയ ഞങ്ങളുടെ ജീവിതം
പുനരധിവസിക്കാൻ ഒരിടം ഞങ്ങൾക്കുണ്ടോ.
ഉറ്റവർ കല്ലിനും മണ്ണിനും ഇടയിൽ കിടക്കുമ്പോഴും
വീണ്ടും ഞങ്ങളെ നീ പ്രകമ്പനം കൊള്ളിക്കുകയാണോ
നിസ്സഹായരായ ഞങ്ങളെ നീ അനാഥരാക്കിയത് കൊണ്ട്
നിന്നോടുള്ള ദേഷ്യം ഇവിടെ തീരുകില്ല
മതഭേദമന്യേ ഞങ്ങൾ സഹായിക്കപ്പെടുമ്പോഴും
അവരെയും ഇനിയും മണ്ണിൽ ചവച്ചു തുപ്പിയില്ലേ.
എന്താണ് നിനക്ക് ഇത്ര കോപം?
ആരോടാണ് നിനക്കിത്ര കോപം?