പിച്ചകം പൂത്ത നേരം – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത
പിച്ചകം പൂവിരിഞ്ഞു മണംപരന്നുമുറ്റം പിന്നെയൊരു നൊമ്പൊരമായലിഞ്ഞു പൂനിലാവിന്നൊളിപരന്നൊരീ രാവും പിന്നെയൊരു പാട്ടിൻരാഗവീചിയും പുറകോട്ടൊരുപാട്കാലം പിന്നിലായ് പൂക്കും കവുങ്ങിൻ പൂങ്കുലഗന്ധമാർന്ന് പൂത്ത നന്ത്യാർവട്ടത്തിനും കീഴിലായ് പൊയ്പ്പോയ ഗന്ധരാജപ്പൂമണം വീണ്ടും കൂട്ടിക്കൊണ്ടുപറന്നെത്തി മുന്നിലായ്

പിച്ചകം പൂവിരിഞ്ഞു മണംപരന്നുമുറ്റം
പിന്നെയൊരു നൊമ്പൊരമായലിഞ്ഞു
പൂനിലാവിന്നൊളിപരന്നൊരീ രാവും
പിന്നെയൊരു പാട്ടിൻരാഗവീചിയും
പുറകോട്ടൊരുപാട്കാലം പിന്നിലായ്
പൂക്കും കവുങ്ങിൻ പൂങ്കുലഗന്ധമാർന്ന്
പൂത്ത നന്ത്യാർവട്ടത്തിനും കീഴിലായ്
പൊയ്പ്പോയ ഗന്ധരാജപ്പൂമണം വീണ്ടും
കൂട്ടിക്കൊണ്ടുപറന്നെത്തി മുന്നിലായ്
കുട്ടിക്കാലവും അച്ഛനുമമ്മയുമച്ഛമ്മയും
കഥകൾ നിറയുംവിശേഷങ്ങളായപാട്ടും
കണ്ണെന്നാലെന്റെയെപ്പോഴുമാമുറുക്കാൻ
ചെല്ലത്തിലാണ് അച്ഛമ്മയെത്തേടി
വെറ്റിലനീർത്തിനൂറുംചാർത്തി
അത്താഴശേഷമൊത്തുകൂടി
കഥകൾ പറയാൻതുടങ്ങുംമുന്നെ
വെറ്റിലമുറുക്കാനെടുത്തുകൊടുക്കാനായോ?
കുട്ടിക്കാലം വന്നെത്തിയെൻമുന്നിൽ
ഊഴമെത്തിയോ എനിക്ക്പാടുവാൻ
അച്ഛൻ രചിച്ചൊരാ ഗാനം
"പാടുക കർഷക പാവന ഗാനം
പാടത്തിന്റെ മനോഹര ഗാനം."