നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അയാൾ വന്നു; പ്രണയത്തിന് വിലയിടാന് വേണ്ടിയാണ് എത്തിയതെന്ന് തിരിച്ചറിയാൻ വൈകി
തന്റെ ഇഷ്ടകവിത ഇടയ്ക്കു നിർത്തേണ്ടി വന്നതിന്റെ ഇഷ്ടക്കുറവ് മാറ്റിവെച്ചും അവർ വാതിൽ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു. വലിയൊരു ബാഗും ഉണ്ട്. 'വളരെ നല്ല പുസ്തകങ്ങൾ ഉണ്ട് മാഡം, നോക്കിയിട്ട് ഒന്നുരണ്ടെണ്ണം വാങ്ങാമോ?'
തന്റെ ഇഷ്ടകവിത ഇടയ്ക്കു നിർത്തേണ്ടി വന്നതിന്റെ ഇഷ്ടക്കുറവ് മാറ്റിവെച്ചും അവർ വാതിൽ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു. വലിയൊരു ബാഗും ഉണ്ട്. 'വളരെ നല്ല പുസ്തകങ്ങൾ ഉണ്ട് മാഡം, നോക്കിയിട്ട് ഒന്നുരണ്ടെണ്ണം വാങ്ങാമോ?'
തന്റെ ഇഷ്ടകവിത ഇടയ്ക്കു നിർത്തേണ്ടി വന്നതിന്റെ ഇഷ്ടക്കുറവ് മാറ്റിവെച്ചും അവർ വാതിൽ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു. വലിയൊരു ബാഗും ഉണ്ട്. 'വളരെ നല്ല പുസ്തകങ്ങൾ ഉണ്ട് മാഡം, നോക്കിയിട്ട് ഒന്നുരണ്ടെണ്ണം വാങ്ങാമോ?'
ഏകാന്തതയുടെ ചായക്കൂട്ടുകൾ ചുറ്റും വരച്ചു തീർത്തു അതിന്റെ സൗന്ദര്യം സ്വയം മതിമറന്നു ആഘോഷിക്കുകയായിരുന്നു അവർ. അവർ അങ്ങനെയാണ്, സ്വയം തീർക്കുന്ന ജീവിത ചട്ടക്കൂടുകൾക്കിടയിൽ ചിലപ്പോൾ അവർ നാടക നടിയായി മാറും, സ്വീകരണമുറി അവരുടെ വേദിയായി മാറും, അവർ അവിടെ ചിലപ്പോൾ ആടി തീർക്കും, ചിലപ്പോൾ മറന്നുപോയ ഒരു കഥാപാത്രമാകും. ചിലപ്പോൾ ഉറക്കെ കവിതകൾ ചൊല്ലുന്ന ഒരു കവിയായി മാറും, മറ്റു ചിലപ്പോൾ കഥ വായിക്കുന്ന കഥാകാരി.
കാഴ്ചക്കാരില്ലാത്ത ആ ആഘോഷങ്ങളെല്ലാം അവർ നന്നായി ആസ്വദിച്ചു. തന്റെ സ്വകാര്യലോകത്തിൽ ആരുമില്ലാതെത്തന്നെ ജീവിതം നന്നായി ആഘോഷിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. രാത്രിയിലെ ഗാനാലാപനങ്ങൾ, വീഞ്ഞിൽ പൊതിഞ്ഞ ചെറുമധുരത്തിന്റെ ചിരി, അതെല്ലാം അവരുടെ ആമോദങ്ങളിൽ ചിലത് മാത്രമായിരുന്നു. എങ്കിലും അവർ എപ്പോഴും ആരെയോ കാത്തിരുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന ആ ആൾ വന്നെത്തും എന്ന് തന്നെയാണ് അവരുടെ വിശ്വാസം.
അങ്ങനെ ഒരു പത്തുമണിനേരത്ത് തന്റെ ഇഷ്ടപ്പെട്ട കവിത വളരെ നീട്ടിപ്പാടുന്ന സമയത്താണ് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന വലിയ മണി അടിച്ചത്. അതിന്റെ മുഴക്കങ്ങൾ അവർക്കിഷ്ടമാണ് അതിനാലാണ്, കാളിങ് ബെൽ വെക്കാതെ വലിയ മണി വാങ്ങി തൂക്കിയിടാനുള്ള കാരണം. തന്റെ ഇഷ്ടകവിത ഇടയ്ക്കു നിർത്തേണ്ടി വന്നതിന്റെ ഇഷ്ടക്കുറവ് മാറ്റിവെച്ചും അവർ വാതിൽ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു. വലിയൊരു ബാഗും ഉണ്ട്. 'വളരെ നല്ല പുസ്തകങ്ങൾ ഉണ്ട് മാഡം, നോക്കിയിട്ട് ഒന്നുരണ്ടെണ്ണം വാങ്ങാമോ?' 'ഇപ്പോൾ പുസ്തകങ്ങൾ വേണ്ട.' അവർ പറഞ്ഞു.
അയാളുടെ മുഖം മങ്ങി. 'താങ്കൾ പാടിയിരുന്ന കവിയുടെ ഏറ്റവും പുതിയ പുസ്‌തകം എന്റെ കൈവശം ഉണ്ട്, കാണിക്കട്ടെ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതകൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, മാഡത്തിന് തീർച്ചയായും ഇഷ്ടമാകും.' അയാളുടെ ശരീരത്തിന്റെ ആകാരവടിവും, കണ്ണുകളിലെ വിശ്വാസവും അവർക്കിഷ്ടപെട്ടു. അവർ അയാളെ അകത്തേക്ക് ക്ഷണിച്ചു. അയാൾ പുസ്തകങ്ങൾ നിരത്തി. വളരെപ്പെട്ടെന്ന് ഒരു ചെറിയ പുസ്തകം അവർ കൈകളിൽ എടുത്തു. വിമലയുടെ കാത്തിരിപ്പിന്റെ പുസ്തകത്തിന്റെ പുറംചട്ടയിലൂടെ അവർ വിരലുകൾ ഓടിച്ചു. എത്രയോ തവണ വായിച്ച പുസ്തകം എന്നിട്ടും താൻ ഇപ്പോഴും എപ്പോഴും വിമലയായിത്തന്നെ തുടരുന്നു.
അവർ ആ പുസ്തകമെടുത്ത് ജനലരികിലേക്ക് നടന്നു. അയാൾ അതേ പുസ്തകമെടുത്ത് അവരുടെ അടുത്തേക്ക് നടന്നു. അവരുടെ തൊട്ടരികിൽ നിന്ന് ആ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങി. അവർ കണ്ണുകൾ അടച്ചു അയാളെ കേട്ടുകൊണ്ടിരുന്നു. വിമല വീണ്ടും അവരിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. ജനലിലൂടെ പടർന്നെത്തിയ ഒരു പ്രണയക്കാറ്റ് അവരെ രണ്ടുപേരെയും ആശ്ലേഷിച്ചു. അതിന്റെ കുളിരിൽ എപ്പോഴോ അവർ ആലിംഗനം ചെയ്തു. പ്രണയത്തിന്റെ ഉന്മാദം അവരെ ഒന്നായി ചേർത്തു. അവരിലെ കാത്തിരിപ്പിന്റെ കൊടുങ്കാറ്റ് അവനിലേക്ക് ഒരാവേശമായി പടർന്നിറങ്ങി. അവർ രണ്ടുപേരും പ്രണയലീലകളുടെ ആനന്ദനൃത്തങ്ങളിലേക്ക് അറിയാതെ ഒന്നു ചേർന്നു.
ആലസ്യങ്ങളുടെ മയക്കങ്ങളിൽനിന്ന് അവർ ഉണർന്നപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. സ്വീകരണമുറിയുടെ മേശമേൽ തന്റെ പ്രിയപ്പെട്ട കാത്തിരിപ്പിന്റെ പുസ്തകം അയാൾ അവിടെ വെച്ചിട്ടുണ്ടായിരുന്നു. അതുതുറന്ന അവർ പൊള്ളിപ്പോയി, ആദ്യപേജിൽ തന്നെ അഞ്ഞൂറിന്റെ നാല് നോട്ടുകൾ, ഒപ്പം അയാളുടെ ഒരു ചെറിയ കുറിപ്പും. ഒന്നും ഞാൻ വെറുതെ എടുക്കാറില്ല, ഞാനും ഒരു വിൽപ്പനക്കാരനാണ്, നാളെക്കായി ഒരു കണക്കും ബാക്കി വെക്കാറില്ല. ഒപ്പം അയാളുടെ ബിസിനസ് കാർഡും ഉണ്ടായിരുന്നു. താനൊരു ചെറിയ കീടമാണെന്നും തന്നെയാരോ നിഷ്കരുണം ചവിട്ടി അരക്കുകയാണെന്നും അവർക്ക് തോന്നി. അവർ ഉറക്കെയുറക്കെ അലറി വിളിച്ചു. ക്രോധംകൊണ്ട് അവരുടെ മുഖം തുടുത്തു ചുവന്നു. ദേഷ്യംകൊണ്ട് അവർ ചുറ്റുമുള്ള പലതും വലിച്ചെറിഞ്ഞു പൊട്ടിച്ചു.
അവൻ തനിക്ക് വിലയിട്ടിരിക്കുന്നു. അവർ പല്ലുകൾ കടിച്ചു ഞെരുക്കി. ആ നാല് അഞ്ഞൂറിന്റെ നോട്ടുകൾ അവർ മുന്നിൽ കത്തുന്ന മെഴുകുതിരി നാളത്തിലേക്ക് നീട്ടി. പൊള്ളുന്ന ഹൃദയത്തിന്റെയും, തലച്ചോറിന്റെയും കമ്പനങ്ങൾ കുറയ്ക്കാൻ അവർ കത്തുന്ന നോട്ടുകൾ തന്റെ ശരീരത്തിന്നടുത്തുകൂടെ തൊലിപൊള്ളിക്കുമാറ് അടുത്തുകൂടെ ഉഴിഞ്ഞെടുത്തു. തീയുടെ ശരിയായ പൊള്ളൽ പോലും അവരുടെ ഉള്ളിലെ കത്തുന്ന ലാവയെ ശമിപ്പിക്കാൻ കഴിഞ്ഞില്ല. താൻ വളരെ ചെറുതായി ചെറുതായി ഭൂമിയിലേക്ക് താഴ്ന്നുപോവുകയാണോ എന്നവർക്ക് തോന്നി. സ്വയം ആക്രോശങ്ങൾ സഹിക്കവയ്യാതെ അവർ തളർന്നിരുന്നു. പിന്നെ എഴുന്നേറ്റ് അവർ അയാളുടെ ബിസിനസ് കാർഡ് എടുത്തു, ആ നമ്പറിലേക്ക് അയാൾ നൽകിയ തുകയും പുസ്‌തകത്തിന്റെ വിലയും ഗൂഗിൾ പേ ആയി ഒന്നിച്ചയച്ചുകൊടുത്തു. ഒപ്പം ഒരു സന്ദേശവും: ഞാൻ എന്നെ വിൽക്കാറില്ല, നീ എന്റെ പ്രണയത്തിന് അർഹനുമല്ല.