മരുഭൂമിയിലേക്ക് – ഗ്രീഷ്മ ബേബി നാലുകെട്ട് എഴുതിയ കവിത
മരുഭൂമിയാണെന്നറികിലും കയറിനോക്കാമെന്നു കരുതി കുളിർക്കാറ്റിനു പകരം പൊള്ളിക്കുന്ന കനൽ കാറ്റടിച്ചു വീണ്ടും നടന്നു ജലാശയങ്ങൾക്കു പകരം അകലുന്ന മരീചികകൾ കണ്ടു വീണ്ടും നടന്നു പച്ചവിരിപ്പാതകൾക്കു പകരം നോവിന്റെ കള്ളിമുള്ളുകൾ കണ്ടു വീണ്ടും നടന്നു മഞ്ഞുമൂടിയ മലഞ്ചരിവുകൾക്കു പകരം പൊള്ളയായ മണൽ കൂനകൾ കണ്ടു

മരുഭൂമിയാണെന്നറികിലും
കയറിനോക്കാമെന്നു കരുതി
കുളിർക്കാറ്റിനു പകരം
പൊള്ളിക്കുന്ന കനൽ കാറ്റടിച്ചു
വീണ്ടും നടന്നു
ജലാശയങ്ങൾക്കു പകരം
അകലുന്ന മരീചികകൾ കണ്ടു
വീണ്ടും നടന്നു
പച്ചവിരിപ്പാതകൾക്കു പകരം
നോവിന്റെ കള്ളിമുള്ളുകൾ കണ്ടു
വീണ്ടും നടന്നു
മഞ്ഞുമൂടിയ മലഞ്ചരിവുകൾക്കു പകരം
പൊള്ളയായ മണൽ കൂനകൾ കണ്ടു
വീണ്ടും നടന്നു
വർണ്ണച്ചിറകുള്ള പറവകൾക്കു പകരം
നിറം വറ്റിയ മരുക്കിളികളെ കണ്ടു
വീണ്ടും നടന്നു
ആഴക്കടലുകൾക്കു പകരം
അറ്റമില്ലാത്ത മണലാരണ്യങ്ങൾ കണ്ടു
വീണ്ടും നടന്നു
മരുഭൂമിയാണ്
മടങ്ങി പോകുവാൻ വഴികളില്ലെന്നറിയാം
എന്നിട്ടും,
ഒട്ടകപാതയിലൂടെ വീണ്ടും നടന്നു