ഉയിർപ്പിൽ കവിത – യമുന എഴുതിയ കവിത
വിചാരങ്ങളിൽ, കവിത മുറിവിന്റെ നീറ്റലിൽ മുങ്ങുന്നു. പൊള്ളലിന്റെ വിങ്ങലിൽ നേരിനെ പുതയ്ക്കുന്നു. പുതിയ വീട് പാലുകാച്ചലിനു കാത്തിരിക്കുന്ന പോലവൾ വാക്കുകൊണ്ട് അതിരു കെട്ടാൻ കൊതിച്ചു. വിരുദ്ധങ്ങളുടെ സമന്വയങ്ങളിൽ സമകാലികത കൂട്ടിച്ചേർത്തു പാരമ്പര്യത്തിൽ ഉപ്പിറ്റിക്കുമ്പോൾ കവിതയ്ക്ക് പുതിയ വീടിന്റെ ചേല്.

വിചാരങ്ങളിൽ, കവിത മുറിവിന്റെ
നീറ്റലിൽ മുങ്ങുന്നു.
പൊള്ളലിന്റെ വിങ്ങലിൽ
നേരിനെ പുതയ്ക്കുന്നു.
പുതിയ വീട് പാലുകാച്ചലിനു
കാത്തിരിക്കുന്ന പോലവൾ
വാക്കുകൊണ്ട് അതിരു
കെട്ടാൻ കൊതിച്ചു.
വിരുദ്ധങ്ങളുടെ സമന്വയങ്ങളിൽ
സമകാലികത കൂട്ടിച്ചേർത്തു
പാരമ്പര്യത്തിൽ ഉപ്പിറ്റിക്കുമ്പോൾ
കവിതയ്ക്ക് പുതിയ വീടിന്റെ ചേല്.
പിന്നെയത് വീടല്ല ലോകമാണ്.
മായ്ക്കാഴ്ച്ചകൾ നിറഞ്ഞുയരുന്ന കടലും
ഉപരിതലത്തോട് ചേർന്ന് കിടക്കുന്ന രാജ്യവും
ഉയിർപ്പിന്റെ വഴി തെളിക്കുന്ന ലോകം.