ഗാസയിലെ കനലുകൾ – എം. ഗോകുൽദാസ് എഴുതിയ കവിത
ഇപ്പോൾ മിസൈലുകളുടെയും റോക്കറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഗാസയിലെ കുഞ്ഞുങ്ങളെ ഓർത്ത് ഞങ്ങൾ സങ്കടപ്പെടുന്നില്ല. കുഞ്ഞുങ്ങളുടെ ഹൃദയം നക്ഷത്രപഥത്തിൽ വിശ്രമിക്കുന്നു. വിദ്യാലയങ്ങൾ വേശ്യാലയങ്ങൾ ഭ്രാന്താലയങ്ങൾ സർക്കാർ കാര്യാലയങ്ങൾ ആശുപത്രികൾ കെട്ടിടങ്ങൾ, എല്ലാം

ഇപ്പോൾ
മിസൈലുകളുടെയും റോക്കറ്റുകളുടെയും
കാതടപ്പിക്കുന്ന ശബ്ദം
ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.
ഗാസയിലെ കുഞ്ഞുങ്ങളെ ഓർത്ത്
ഞങ്ങൾ സങ്കടപ്പെടുന്നില്ല.
കുഞ്ഞുങ്ങളുടെ ഹൃദയം
നക്ഷത്രപഥത്തിൽ വിശ്രമിക്കുന്നു.
വിദ്യാലയങ്ങൾ
വേശ്യാലയങ്ങൾ
ഭ്രാന്താലയങ്ങൾ
സർക്കാർ കാര്യാലയങ്ങൾ
ആശുപത്രികൾ
കെട്ടിടങ്ങൾ, എല്ലാം കത്തിയമരുകയാണ്.
തെരുവുകളിൽ ചോരത്തുള്ളികളുടെ
നിലവിളികൾ മാത്രം.
ഇന്ന് യുദ്ധവും ദുരന്തവും
ഇരുട്ടിനു സ്വന്തമാണ്.
പകൽ നിലാവുപോലെ
സന്തോഷംകൊണ്ട് ചിരിക്കുന്നു.
സ്വപ്നങ്ങളുറങ്ങുന്ന മനസ്സിൽ
ആരും കനൽ വാരിയെറിഞ്ഞില്ല
ആരുടേയും കണ്ണുകളിൽ
ദു:ഖം പീളകെട്ടിയില്ല
എന്നെപ്പോലെ ഞാൻ,
എന്റെ അയൽക്കാരനേയും സ്നേഹിക്കുന്നു.
മനസ്സിൽ അഗ്നി പടരുകയും
തീനാമ്പുകൾ ഉയർന്നു
പോവുകയും ചെയ്യുന്നു.
വിളറിയ വേനൽപോലെ
മഞ്ഞളിച്ച കണ്ണിൽ
മരണത്തിന്റെ വേര് ചൂഴ്ന്നിറങ്ങുന്നു.
ഒരിക്കൽ മാത്രം
നിന്റെ നിത്യതയിൽ
നിമ്നോന്നതങ്ങളിൽ
ഞങ്ങൾ അന്തിയുറങ്ങട്ടെ
ഭൂമിയിൽ ഞങ്ങൾക്ക് സമാധാനം.
വേദന തിന്നു മടുത്ത മനസിന്
മരണം കാവൽ
മനസ്സിൽ നിറഞ്ഞു പൊന്തുന്ന ചോര
മരണത്തിനത്താഴം
സ്വപ്നങ്ങളെ ഞാൻ വെടിയാം
മനസ്സിനെ കുത്തി നോവിക്കുന്ന ഓർമ്മകളെയും
മനസ്സിൽ കൂടുകെട്ടിയ ദുരൂഹ ചിന്തകളും
തേങ്ങലിന്റെ ചുടല നിശ്വാസങ്ങളേയും
ഞാൻ വെടിയാം.
ഒരിക്കൽ മാത്രം
നിന്റെ മെത്തയിൽ നിന്റെ നിനവുകളിൽ
ഞാൻ അന്തിയുറങ്ങട്ടെ
ഭൂമിയിൽ ഞങ്ങൾക്ക് സമാധാനം.
അന്തിചുവപ്പിന്റെ ദീപ്തി വിതറുന്ന നിഴൽ
എനിക്ക് പിന്നാലെ കടന്നു വരുന്നു.
എന്റെ പൂന്തോപ്പിൽ വിടർന്നു
നിൽക്കുന്ന പൂക്കളിലും
ചോരതുടിക്കുന്ന സന്ധ്യയിലും
ഞാൻ നിന്നെ കാണുന്നു.
എന്നത്തേയും പോലെ ഇന്നലെയും
നിന്റെ മുഖം കണ്ടാണ്
ഞങ്ങൾ ഞെട്ടിയുണർന്നത്
കനലുകൾ പോലെ ഒളിവിതറുന്ന നിന്റെ മുഖം
ഞങ്ങൾ മറന്നിട്ടില്ല.
മനസ്സിന്റെ മുറിവുകളിൽ അത് തലചായ്ക്കുന്നു
ഭൂമിയിൽ ഞങ്ങൾക്ക് സമാധാനം.