കനലോർമ്മകൾ – അവിനാഷ് വി. എഴുതിയ കവിത
ഒരു പാതിരാവിൽ പാതി വഴിയിൽ എന്നെ പിരിഞ്ഞു പോയ് നീ ഇരുൾ വീണ വീഥിയിൽ എന്നെ തനിച്ചാക്കി എങ്ങോ മറഞ്ഞു പോയ് നീ ഒരു യാത്രാമൊഴി ഓതിടാതെ പിന്തിരിഞ്ഞെന്നെ നോക്കിടാതെ എവിടെയോ മാഞ്ഞുപോയ് നീ പ്രണയ സന്ധ്യകളാൽ നിന്റെ കവിളിൽ ഞാൻ സിന്ദൂരം ചാലിച്ചതല്ലേ? താരാഗണങ്ങളാൽ നിന്റെ കാലിൽ ഞാൻ നൂപുരമണിയിച്ചതല്ലേ? എന്റെ മോഹമാം

ഒരു പാതിരാവിൽ പാതി വഴിയിൽ
എന്നെ പിരിഞ്ഞു പോയ് നീ
ഇരുൾ വീണ വീഥിയിൽ
എന്നെ തനിച്ചാക്കി
എങ്ങോ മറഞ്ഞു പോയ് നീ
ഒരു യാത്രാമൊഴി ഓതിടാതെ
പിന്തിരിഞ്ഞെന്നെ നോക്കിടാതെ
എവിടെയോ മാഞ്ഞുപോയ് നീ
പ്രണയ സന്ധ്യകളാൽ നിന്റെ കവിളിൽ
ഞാൻ സിന്ദൂരം ചാലിച്ചതല്ലേ?
താരാഗണങ്ങളാൽ നിന്റെ കാലിൽ
ഞാൻ നൂപുരമണിയിച്ചതല്ലേ?
എന്റെ മോഹമാം പൂക്കളിൽ
തേൻ നിറച്ചതു പ്രിയേ നീയല്ലേ?
നിന്റെ സ്‌നേഹമല്ലേ?
നിന്റെ സ്വപ്നമാം ചിത്രശലഭങ്ങൾക്കു
ഞാൻ വർണ്ണചിറകേകിയില്ലേ?
സാഗരനീലിമയാൽ നിന്റെ മിഴികൾക്കു
ചാരുത ഞാനേകിയില്ലേ?
മേഘമാലകളാൽ നിന്റെ കൂന്തലിൽ
കാർവർണ്ണമെഴുതിച്ചതല്ലേ?
നിന്റെ പുഞ്ചിരി പൂവിടരാനായ്
നൂറു മഴവില്ലു ഞാൻ തീർത്തതല്ലേ?
എന്റെ കനവിലും നിനവിലും
നീ മാത്രമല്ലെ?
ഋതുഭേദമറിയിക്കാതെ നിനക്കായ്
നിത്യവസന്തം തീർത്തതല്ലേ?
പ്രണയത്തിൻ നിത്യ വസന്തം
ഞാൻ തീർത്തതല്ലേ?
നീയും ഞാനുമല്ലാതെ നാം
നമ്മളായ് തീർന്നതല്ലേ?
ഒരു നിഴലായ് ഞാനെന്നും
നിന്റെ ചാരെയുണ്ടായിരുന്നില്ലേ?
നിന്റെ കൂടെയുണ്ടായിരുന്നില്ലേ?
എന്റെ ജീവന്റെ ജീവനേക്കാൾ
നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലേ?
പ്രിയേ എന്റെ ജീവന്റെ ജീവനേക്കാൾ
നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലേ?