ഓണം വരുമ്പോൾ – മോഹൻദാസ് കെ. എഴുതിയ കവിത
ഇടവഴി നടവഴി കയറി വരുന്നൂ പൊന്നോണം. മനസ്സിൽ നിന്നിരുണ്ട കാറുകൾ ഇറങ്ങിപ്പോവുന്നൂ. വരിക വരിക പൊന്നോണമേ ബാല്യ കൗമാര കുതൂഹലങ്ങൾ ഓടിക്കളിച്ചും ഒച്ചയിട്ടാർത്തും പൂവിളിച്ചൊല്ലലിൽ പുളകമായ്ത്തീർന്നും ആഹ്ലാദച്ചാറ്റൽ മഴ നനഞ്ഞു നിന്നെപ്പൂണ്ടടക്കം പുണർന്നതിൻ നീക്കി ബാക്കിയിരിപ്പുണ്ടിവിടെ. ഉറുമ്പരിച്ചു

ഇടവഴി നടവഴി കയറി
വരുന്നൂ പൊന്നോണം.
മനസ്സിൽ നിന്നിരുണ്ട കാറുകൾ
ഇറങ്ങിപ്പോവുന്നൂ.
വരിക വരിക പൊന്നോണമേ
ബാല്യ കൗമാര കുതൂഹലങ്ങൾ
ഓടിക്കളിച്ചും ഒച്ചയിട്ടാർത്തും
പൂവിളിച്ചൊല്ലലിൽ
പുളകമായ്ത്തീർന്നും
ആഹ്ലാദച്ചാറ്റൽ മഴ
നനഞ്ഞു നിന്നെപ്പൂണ്ടടക്കം
പുണർന്നതിൻ നീക്കി
ബാക്കിയിരിപ്പുണ്ടിവിടെ.
ഉറുമ്പരിച്ചു പോകിലുമതിൻ
രുചി മാറാതിരിപ്പൂ.
ആർക്കാണോണം
എന്താണോണം
എന്നറിയാത്തോരതാ
കൈഫോണിൽ
മുഖം പൂഴ്ത്തിയിരിപ്പൂ.
ഓണത്താർ വന്നോമനയായ്
വിളിക്കിലുമൊന്നുമറിയാതിരിപ്പൂ.
ഓണമേ ഓണനിലാവിൻ നിറം
അന്നുമിന്നും ഒന്നുപോലെ,
ഉള്ളിലുണരുമൊരു നിർവൃതിയിൽ
പൊയ്പ്പോയ സമൃദ്ധിതൻ തുടിപ്പാർന്ന
ചിന്തുകളുണ്ടറിയുക.
ആരുമെതിരേറ്റില്ലെങ്കിലും
ഓണമേ നീയെത്തണം
ഓർമകൾ വിളക്കിച്ചേർത്ത്
ഉത്സവ പ്രഹർഷമാക്കണം.
കാത്തിരിപ്പോരെയോർത്ത്
വഴിമാറാതെയെത്തണം നീ.