ഒരിക്കൽ ഓണമുണ്ടായിരുന്നു – സിന്ധു സൂര്യ എഴുതിയ കവിത
ഓണമുണ്ടായിരുന്നന്നവർക്കായിരം തുമ്പികൾ പാറുന്ന പൂന്തൊടിച്ചന്തവും. മുറ്റത്തെ മാവിൽ മറിഞ്ഞുമദിക്കുന്നൊര- ണ്ണാറക്കണ്ണനും ചോട്ടിലെ ബാല്യവും. ഓണമുണ്ടായിരുന്നന്നൊരിക്കൽ, വയനാടിന്നോളപ്പെരുമയിൽ ആടിത്തുളിച്ചു നാം കൂരിരുൾപ്പാതിയിൽ മദം പൊട്ടിയെത്തിയ, പേമഴ തിന്നൊരു രാത്രിയെത്തും വരെ. എത്ര സ്വപ്‌നങ്ങൾ,

ഓണമുണ്ടായിരുന്നന്നവർക്കായിരം
തുമ്പികൾ പാറുന്ന പൂന്തൊടിച്ചന്തവും.
മുറ്റത്തെ മാവിൽ മറിഞ്ഞുമദിക്കുന്നൊര-
ണ്ണാറക്കണ്ണനും ചോട്ടിലെ ബാല്യവും.
ഓണമുണ്ടായിരുന്നന്നൊരിക്കൽ,
വയനാടിന്നോളപ്പെരുമയിൽ
ആടിത്തുളിച്ചു നാം കൂരിരുൾപ്പാതിയിൽ
മദം പൊട്ടിയെത്തിയ,
പേമഴ തിന്നൊരു രാത്രിയെത്തും വരെ.
എത്ര സ്വപ്‌നങ്ങൾ, നുറുങ്ങു ചിരികൾ
വന്നെത്തിനോക്കുന്നു,
ഈ മണ്ണിൻ വിടവിലൂടെന്തിനോ,
മിണ്ടാതെ, വിങ്ങിക്കരയുന്നു,
പൊട്ടിയ മൺപാത്ര, മിത്തിരി
മണ്ണുപുരണ്ടോരന്നവും.
എന്നിനിയേത് ലോകത്തു നാം
കാണുമെന്നമ്മയെ തേടുന്നു
പിഞ്ചിളം കണ്ണുകൾ.
രക്തം തളംകെട്ടി നിൽക്കുന്നു
ഭീതമാം ചിന്തയിൽ മൂളുന്നു
പേക്കിനാ വണ്ടുകൾ.
ഒട്ടു, കുളിർന്ന പോൽ പ്രാർഥന,
കുട്ടികൾ, വിദ്യാലയത്തിരു മുറ്റമണഞ്ഞുവോ!
ചാഞ്ഞും ചരിഞ്ഞും തളിർത്തൊരു
കാട്ടുപൂ മൂളി "ജനഗണ" കാറ്റിനോടൊത്തന്ന്.
ഓർമ്മയാണെല്ലാം!
മരവിച്ച വേദനച്ചൂടു മാത്രം
കണ്ണിലാവിയായ് പൊന്തുന്നു.
ഓണമുണ്ടായിരുന്നന്നു-മൊരാവണിത്തേരിൽ
പ്രതീക്ഷതൻ പൂവണിത്താലവും
ഓർമ്മയും ഞാനും
കാത്തിരിക്കുന്നു, ഈ നാടിന്നുയിർപ്പിനെ,
മോദത്തളിർപ്പിനെ.