കടന്നുപോകുമീ കാൽവഴികൾ – ശരണ്യ സന്തോഷ് എഴുതിയ കവിത
ഒരു വെൺതാരകംപോൽ നീ നിൽപ്പു നിന്റെ മന്ദസ്മിതമാം പരവതാനിയിൽ അവിടെയുണ്ടോ ആകാശ വിസ്മയം രാവിന്റെ മാറിൽ ചുംബിക്കുമീ നേരം.. ഓരോ രാവിൻ ശോഭയിലും പുതുവിസ്മയം നീയൊരു മഞ്ഞുതുള്ളി ഈ രാവിൻ സൗന്ദര്യമേകുമി ഇലപൊഴിയും നാട്ടുവഴികൾ.. ഈ നേരവും കടന്നുപോകുവല്ലോ മരങ്ങൾ പൊഴിക്കുമീ ഇലകൾ പോൽ നിന്നെ ഞാൻ തേടുന്നു രാവിന്റെ

ഒരു വെൺതാരകംപോൽ നീ നിൽപ്പു
നിന്റെ മന്ദസ്മിതമാം പരവതാനിയിൽ
അവിടെയുണ്ടോ ആകാശ വിസ്മയം
രാവിന്റെ മാറിൽ ചുംബിക്കുമീ നേരം..
ഓരോ രാവിൻ ശോഭയിലും പുതുവിസ്മയം
നീയൊരു മഞ്ഞുതുള്ളി
ഈ രാവിൻ സൗന്ദര്യമേകുമി
ഇലപൊഴിയും നാട്ടുവഴികൾ..
ഈ നേരവും കടന്നുപോകുവല്ലോ
മരങ്ങൾ പൊഴിക്കുമീ ഇലകൾ പോൽ
നിന്നെ ഞാൻ തേടുന്നു
രാവിന്റെ മാറിൽ ചേർക്കാൻ കൊതിക്കും
ഓരോ നിലാവും ഓരോ നേരവും.
ഒരു ഇലപൊഴിയും നേരം പോൽ
നീ എന്റെ മേൽ വന്നുവല്ലോ സഖീ..
ദിനരാത്രങ്ങൾ കടന്നുപോകും ഈ രാവുകളിൽ
നീ തേൻകണമാകുന്നുവോ സഖീ...
നിന്നിൽ ഞാൻ അറിയുന്നു എന്നിലെ
വാചാലമാ മനസ്സ്.