എന്റെ ഗ്രാമം – ശ്യാമള ഹരിദാസ് എഴുതിയ കവിത
കളകളം പാടുമീ കിളികൾ തൻ മധുരഗാനം കേട്ട് പച്ചപ്പുതപ്പണിഞ്ഞെന്റെ ഗ്രാമം തിങ്ങി നിറയും തെങ്ങും കവുങ്ങും വാഴയുമായ് കൂട്ടുകൂടുന്നിതെന്റെ ഗ്രാമം. പച്ചപനന്തത്ത പാടിത്തിമർത്തുന്നു പച്ചവിരിപ്പിട്ട നെൽവയലിൽ പച്ചക്കുട ചൂടിനിൽക്കുന്നു മരതക വൃക്ഷങ്ങൾ സൂര്യകിരണങ്ങൾ ഗണിച്ചിടാതെ. ഗോക്കളെ മേയ്ച്ചു നടക്കുന്നോരാ

കളകളം പാടുമീ കിളികൾ തൻ മധുരഗാനം കേട്ട്
പച്ചപ്പുതപ്പണിഞ്ഞെന്റെ ഗ്രാമം
തിങ്ങി നിറയും തെങ്ങും കവുങ്ങും വാഴയുമായ്
കൂട്ടുകൂടുന്നിതെന്റെ ഗ്രാമം.
പച്ചപനന്തത്ത പാടിത്തിമർത്തുന്നു
പച്ചവിരിപ്പിട്ട നെൽവയലിൽ
പച്ചക്കുട ചൂടിനിൽക്കുന്നു മരതക വൃക്ഷങ്ങൾ
സൂര്യകിരണങ്ങൾ ഗണിച്ചിടാതെ.
ഗോക്കളെ മേയ്ച്ചു നടക്കുന്നോരാ
ഗോപപാലന്മാരുടേതാണെന്റെ ഗ്രാമം
കലപ്പയും കാളയും കയ്യിൽ വടിയുമായ്
കൊണ്ടുനടക്കും മനോഹര കാഴ്ച.
മാമരം മർമ്മര സംഗീതമോതുന്നു
തലയാട്ടി രസിക്കും വൃക്ഷലതാതികൾ
അനങ്ങൻ മലയിലെ താളലയങ്ങളും
സരിഗമ പാടിയൊഴുകും നദി തൻ സൗന്ദര്യവും
മനോഹരിയാക്കുന്നെന്റെ ഗ്രാമത്തെ.