അക്കരപ്പച്ച – ശ്യാമള ഹരിദാസ് എഴുതിയ കവിത
കാലങ്ങൾക്കു മുൻപ് അവിടുത്തെ തിരുനടയിൽ വന്നപ്പോൾ വന്നതില്ലെനിക്കൊറ്റ കവിതാശകലവും ഇന്നു ഞാൻ ഏറെയകലെയെന്നമ്മതൻ തിരുമുമ്പിൽ നിന്നുമൊട്ടകന്നപ്പോൾ.. എൻ ഹൃദയത്തിൽ നിന്നുമൂറിടും കദനത്തിൻ തുള്ളികൾ കാവ്യമായ് പുറത്തേക്കൊഴുകിടുന്നൂ. മുറ്റത്തെ മുല്ലക്കുണ്ടോ മണമെന്നോർത്ത ഞാൻ വറ്റാത്ത വാത്സല്യത്തെ കണ്ടിട്ടും

കാലങ്ങൾക്കു മുൻപ് അവിടുത്തെ
തിരുനടയിൽ വന്നപ്പോൾ
വന്നതില്ലെനിക്കൊറ്റ കവിതാശകലവും
ഇന്നു ഞാൻ ഏറെയകലെയെന്നമ്മതൻ
തിരുമുമ്പിൽ നിന്നുമൊട്ടകന്നപ്പോൾ..
എൻ ഹൃദയത്തിൽ നിന്നുമൂറിടും കദനത്തിൻ
തുള്ളികൾ കാവ്യമായ് പുറത്തേക്കൊഴുകിടുന്നൂ.
മുറ്റത്തെ മുല്ലക്കുണ്ടോ മണമെന്നോർത്ത ഞാൻ
വറ്റാത്ത വാത്സല്യത്തെ കണ്ടിട്ടും കാണാത്ത ഞാൻ
അക്കരപ്പച്ചയ്ക്കായി വെമ്പൽകൊണ്ടുഴന്ന ഞാൻ
സഹ്യസാനുവേ താണ്ടിക്കടക്കാൻ മോഹിച്ച എൻ മനം
ഇന്നിതാ കുറെ മോഹഭംഗങ്ങൾക്കിടയിലെൻ
അമ്മതൻ സ്മരണയെ ലാളിച്ചു കഴിയുന്നു.
നിൻ സ്മരണയില്ലാതെ ഒരുനാളുപോലും
തള്ളിനീക്കാനെനിക്കാവതിലമ്മേ.......
നെൽക്കതിരണിഞ്ഞ പാടങ്ങളും, പുഴകളും
കരിമ്പനകാടുകളും, വീടുകൾക്കുള്ളിൽ
മുഴങ്ങും നാമസങ്കീർത്തനങ്ങളും
എൻ സ്മരണയിലെന്നും ഓളം വെട്ടിടുന്നൂ....