കൊടുങ്കാറ്റിനെ ശാസിച്ച് ശാന്തമാക്കാൻ ഞാനൊരു ദിവ്യനൊന്നുമല്ല. ഹൃദയത്തിലെ ദമിതവികാരങ്ങളുടെ കറുത്തപക്ഷികൾ വിട്ടയക്കപ്പെട്ടപ്പോൾ താനേ ശാന്തമായി ഞാനും കൊടുങ്കാറ്റും! 2 ന്യായപ്രമാണമനുസരിച്ച് ഞാൻ ജീവിക്കും നീ എന്റെ അയൽക്കാരി ഞാൻ നിന്നെ അളവറ്റു സ്നേഹിക്കും മറ്റൊരയൽക്കാരൻ ഈർഷ്യയോടെ വെറുക്കും വരെ നിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്കാറ്റിനെ ശാസിച്ച്

ശാന്തമാക്കാൻ

ADVERTISEMENT

ഞാനൊരു ദിവ്യനൊന്നുമല്ല.
 
ഹൃദയത്തിലെ 

ദമിതവികാരങ്ങളുടെ 

കറുത്തപക്ഷികൾ 

ADVERTISEMENT

വിട്ടയക്കപ്പെട്ടപ്പോൾ

താനേ ശാന്തമായി

ഞാനും കൊടുങ്കാറ്റും!
 
2

ADVERTISEMENT

ന്യായപ്രമാണമനുസരിച്ച്

ഞാൻ ജീവിക്കും

നീ എന്റെ അയൽക്കാരി

ഞാൻ നിന്നെ അളവറ്റു

സ്നേഹിക്കും
 
മറ്റൊരയൽക്കാരൻ

ഈർഷ്യയോടെ വെറുക്കും വരെ

നിന്നെ സ്നേഹിച്ചു

വീർപ്പു മുട്ടിക്കും
 
ഒരപേക്ഷയുണ്ട്

എന്റെ മുട്ട് കേട്ടാൽ

നീ ഹൃദയം തുറന്നു വെക്കാൻ

അമാന്തിക്കരുതേ!
 
3

പൊത്തിൽ കയ്യിട്ടു

തേളിന്റെ കുത്തേറ്റു

വീണ്ടും പൊത്തിൽ കയ്യിട്ടു

വീണ്ടും തേളിന്റെ കുത്ത് കിട്ടി
 
കുത്ത് ഒരു ലഹരിയായി

ലഹരി ഒരു ദിനചര്യയായി

മറ്റൊരു പൊത്തിൽ കയ്യിട്ടു

സർപ്പത്തിന്റെ കടി കിട്ടി
 
പറുദീസയിൽ നിന്നും ഞാൻ 

എന്നന്നേക്കുമായി ബഹിഷ്കൃതനായി

വിരക്തിയുടെ കനി കക്കാൻ 

പഠിക്കാത്തതാണ്

എന്റെ കുഴപ്പമെന്നു തോന്നുന്നു.
 
4

നിശ്ശബ്ദതയ്ക്ക്

ആരാണ് ഈണം പകരുന്നത്

ചോര കൊണ്ട്

ആരാണ് മുറിവ് കഴുകുന്നത്

ദു:ഖശമനത്തിനുള്ള രസായനം

ആരാണ് പ്രണയത്തിന്റെ 

കരിഞ്ചന്തയിൽ വിൽക്കുന്നത്?
 
5

ഗൃഹം പോയി

ആതുരത്വം പോയി

ഇപ്പോഴും മടിക്കുത്തിലുണ്ട്

ഇത്തിരി ഗൃഹാതുരത്വം ബാക്കി!
 
6

ശുഭത്തിനു സ്തുതി

എനിക്കൊരു 

അശുഭജന്മം തന്നതിന്!

English Summary:

Malayalam Poem ' Ashubhajanmam ' Written by Venu Nambiar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT