ശേഷിപ്പുകൾ – നിത്യ ലക്ഷ്മി എൽ. എൽ. എഴുതിയ കവിത
നീ ബാക്കി വച്ചു പോയ അടുക്കളയിൽ, നിന്നെ തിരയുകയായിരുന്നു ഞാൻ. അരിപ്പെട്ടിയിൽ നിന്ന് കിട്ടിയ നാല് ചില്ലറത്തുട്ടുകൾ, ചായപ്പൊടിക്കിടയിൽ നിന്ന് കിട്ടിയ രണ്ട് മിഠായിത്തുണ്ടുകൾ, തൂക്കു പാത്രത്തിന്നടിയിലെ പിഞ്ഞിത്തുടങ്ങിയ, പത്തുരൂപാ നോട്ടുകൾ! ഇതൊന്നും, നീ കൊണ്ടു പോയതേയില്ലെന്ന് ഓർത്തപ്പോൾ, നിന്നെ

നീ ബാക്കി വച്ചു പോയ
അടുക്കളയിൽ,
നിന്നെ തിരയുകയായിരുന്നു
ഞാൻ.
അരിപ്പെട്ടിയിൽ നിന്ന്
കിട്ടിയ നാല് ചില്ലറത്തുട്ടുകൾ,
ചായപ്പൊടിക്കിടയിൽ നിന്ന്
കിട്ടിയ രണ്ട് മിഠായിത്തുണ്ടുകൾ,
തൂക്കു പാത്രത്തിന്നടിയിലെ
പിഞ്ഞിത്തുടങ്ങിയ,
പത്തുരൂപാ നോട്ടുകൾ!
ഇതൊന്നും,
നീ കൊണ്ടു പോയതേയില്ലെന്ന്
ഓർത്തപ്പോൾ,
നിന്നെ വിളിച്ച് ഇതൊക്കെയും
തരണമെന്ന് ഞാൻ
കരുതിയതാണ്.
നിന്റെ സ്നേഹത്തിന്റെ
ശേഷിപ്പുകൾ,
ഇവിടെയുറങ്ങട്ടെയെന്ന്
പിന്നെയോർത്തു.
നീ നിന്റെ പുതിയ
അടുക്കളയിൽ ഇതൊക്കെയും
കണ്ടെടുത്തിട്ടുണ്ടാകുമല്ലോ!