മഞ്ഞത്തുകിൽ – ശ്യാമള ഹരിദാസ് എഴുതിയ കവിത
മഞ്ഞത്തുകിലും പീലിയുമായെന്റെ കണ്ണനടുത്തണഞ്ഞു ചെഞ്ചോലി വായിലെ പുഞ്ചിരി പൂ ശോഭ കണ്ടു മയങ്ങി കൈയ്യിൽ വളകൾ കിലുങ്ങി കണ്ണന്റെ കാലിൽ ചിലമ്പുകൾ നന്നായ് കുണുങ്ങി. കണ്ണനണഞ്ഞു മന്ദം ലോകചിന്ത മറഞ്ഞു മന്ദം. നീലമയേറുന്ന കണ്ണാടി പൂങ്കവിൾ ഏറെ തുടുത്തിരുന്നു. കാരുണ്യമൂറുന്ന കണ്ണന്റെ കണ്ണുകൾ എന്നേ തഴുകി നിന്നു...

മഞ്ഞത്തുകിലും പീലിയുമായെന്റെ
കണ്ണനടുത്തണഞ്ഞു
ചെഞ്ചോലി വായിലെ പുഞ്ചിരി
പൂ ശോഭ കണ്ടു മയങ്ങി
കൈയ്യിൽ വളകൾ കിലുങ്ങി കണ്ണന്റെ
കാലിൽ ചിലമ്പുകൾ നന്നായ് കുണുങ്ങി.
കണ്ണനണഞ്ഞു മന്ദം
ലോകചിന്ത മറഞ്ഞു മന്ദം.
നീലമയേറുന്ന കണ്ണാടി
പൂങ്കവിൾ
ഏറെ തുടുത്തിരുന്നു.
കാരുണ്യമൂറുന്ന കണ്ണന്റെ കണ്ണുകൾ
എന്നേ തഴുകി നിന്നു...
സ്വേദാമ്പു തന്നിൽ കണ്ണന്റെ
ഗോപിക്കുറിയലിഞ്ഞു
മഞ്ഞാടയൊന്നിളകി കാറ്റിൽ
മാലകളുമുലഞ്ഞു.
കാനന പൂഞ്ചോല കാളിന്ദി
ഗോവിന്ദ പാദം തഴുകിടുന്നു.
പൂമണമേന്തുന്ന കാറ്റിന്റെ
കൈകളോ കണ്ണനെ തൊട്ടു നിന്നു.
മഞ്ഞ തുകിലിന്റെ തുമ്പിലായ്
തുമ്പികൾ ഊഞ്ഞാലാടിടുന്നു
നീല മയൂഖങ്ങൾ നൃത്തമാടീടുന്നു......
പൂങ്കുയിൽ പാടീടുന്നു.
കണ്ണന്റെ ചുറ്റിലും ഗോക്കളും
ഗോകുല വാസികളും നിൽക്കുന്നു
കണ്ണന്റെ കൈയ്യിലെ പുല്ലാങ്കുഴൽ പാടുന്നു
വിണ്ണവർ നോക്കീടുന്നു.
എന്നിലെ ഞാനെന്ന ചൈതന്യം
കണ്ണനിൽ നന്നായ് രമിച്ചീടുന്നു.
എന്നെ മറക്കാൻ ശ്രമിക്കുന്ന
ഞാനിനെ നന്നായറീഞ്ഞീടുന്നു