അമ്പാടിക്കണ്ണൻ – ശ്യാമള ഹരിദാസ് എഴുതിയ കവിത
അമ്പാടിക്കണ്ണനെൻ പൂമുഖവാതിലിൽ പിമ്പിലായെന്തേ മറഞ്ഞു നിന്നു? പാൽവെണ്ണ പോരാഞ്ഞോ പായസം നൽകാഞ്ഞോ ചിൽപ്പുമാനിന്നുമ്മ ഞാൻ തരാഞ്ഞോ. ഇന്നലെ രാവിൽ നീ പൊൻമെത്ത തന്നിലായ് നന്നായുറങ്ങുമ്പോൾ ഞാനുമെത്തി നിന്നെയും നോക്കിയിരുന്നുപോയി കുഞ്ഞേ ഒന്നല്ല രണ്ടല്ല യാമമെത്ര. പാലിളം ചുണ്ടിലെ പുഞ്ചിരിയൊക്കവേ ചാലെയെൻ

അമ്പാടിക്കണ്ണനെൻ പൂമുഖവാതിലിൽ
പിമ്പിലായെന്തേ മറഞ്ഞു നിന്നു?
പാൽവെണ്ണ പോരാഞ്ഞോ പായസം നൽകാഞ്ഞോ
ചിൽപ്പുമാനിന്നുമ്മ ഞാൻ തരാഞ്ഞോ.
ഇന്നലെ രാവിൽ നീ പൊൻമെത്ത തന്നിലായ്
നന്നായുറങ്ങുമ്പോൾ ഞാനുമെത്തി
നിന്നെയും നോക്കിയിരുന്നുപോയി കുഞ്ഞേ
ഒന്നല്ല രണ്ടല്ല യാമമെത്ര.
പാലിളം ചുണ്ടിലെ പുഞ്ചിരിയൊക്കവേ
ചാലെയെൻ നേത്രങ്ങൾ കോരിമോന്തി
ആലവട്ടമെടുത്താലോലം നിന്നെ ഞാൻ
വീശിയതും നീയറിഞ്ഞോ മുത്തേ.
യാമങ്ങൾ ഓരോന്നായിക്കൊഴിയുംനേരം
ഓമനപ്പൂമുഖമൊന്നു വാടി
മാമക മാനസം വിങ്ങി ആ തേങ്ങലോ
കോമളരൂപം കാറ്റേറ്റു വാങ്ങി.
നെറ്റിത്തടം തന്നിൽ പറ്റുമളകങ്ങൾ
കാറ്റേറ്റ് മെല്ലവേ നൃത്തമാടി
കറ്റക്കാർവർണ്ണനു നന്നായുറങ്ങുവാൻ
മുറ്റുമവ മാടിയൊന്നൊതുക്കി
ആരോമൽ പൈതലിൻ ചാരെയിരുന്നപ്പോൾ
ഓരോ കിനാക്കളിൽ നീന്തിപ്പോയി ഞാൻ
ഗേഹകൃത്യങ്ങളും പാടെ മറന്നുപോയ്
ദേഹസ്‌മൃതിയും മറന്നുപോയ്.
തസ്‌ക്കരനായൊരു മാർജ്ജാരനന്നേരം
മുഷ്ക്കു കാട്ടികൊണ്ടെൻ പാൽക്കുടത്തിൽ
വെണ്ണപാത്രമന്നു തല്ലിപൊളിച്ചിട്ടു
ഉണ്ണിക്കണ്ണാ നീയും പറ്റിച്ചെന്നെ.
എങ്കിലും എന്നുണ്ണീ നിന്നെയും കാണാഞ്ഞു
മങ്കമാരാം ഞങ്ങൾ കാത്തിരിപ്പു.
പങ്കജനേത്രാ മറഞ്ഞുനിന്നീടാതെ
തങ്കക്കൊലുസ്സും കിലുക്കിവായോ.
ഓമന പൈതലേ ഓടിവന്നാലുമെൻ
താമരക്കണ്ണന് വെണ്ണ നൽകാം
മാമക മാനസം തന്നിൽ സങ്കൽപ്പിച്ച
കോമള രൂപം ഞാൻ കണ്ടിതാവൂ.