കടൽക്കര – ശ്യാമള ഹരിദാസ് എഴുതിയ കവിത
കന്യാകുമാരി കടൽക്കരയിൽ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളും ഏറ്റങ്ങനിരിക്കുമ്പോൾ മായതൻ അനുഭൂതിയാൽ മനമൊരു വൃന്ദാവനമായ് ഒഴുകി..... അന്തിമ ശോഭയാൽ തിളങ്ങും സൂര്യനെ ഒന്നെത്തി പിടിക്കുവാനായ് എൻ മനം കൊതിച്ചു കിട്ടുകയില്ലെന്നറിഞ്ഞിട്ടും അതിനായ് മോഹിച്ച എന്നെനോക്കി നോക്കി നീ പരിഹസിച്ചതെന്തിന്..... എന്തിന്?.

കന്യാകുമാരി കടൽക്കരയിൽ
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളും
ഏറ്റങ്ങനിരിക്കുമ്പോൾ
മായതൻ അനുഭൂതിയാൽ മനമൊരു
വൃന്ദാവനമായ് ഒഴുകി.....
അന്തിമ ശോഭയാൽ തിളങ്ങും സൂര്യനെ
ഒന്നെത്തി പിടിക്കുവാനായ് എൻ മനം കൊതിച്ചു
കിട്ടുകയില്ലെന്നറിഞ്ഞിട്ടും അതിനായ്
മോഹിച്ച എന്നെനോക്കി നോക്കി നീ
പരിഹസിച്ചതെന്തിന്..... എന്തിന്?.
പ്രകാശം പരത്തുമീ തീരത്ത് നിന്നെയും
നോക്കിയിരിക്കുമ്പോൾ എന്നെ തേടിയെത്തിയ
കടൽ കാറ്റിൻ സുഖമാസ്വദിക്കാനെനിക്കായില്ല
എല്ലാം മറന്നു ഞാൻ നിന്നിൽ ലയിച്ചിരുന്നു.
നീലമേഘങ്ങൾക്കിടയിലൂടെ സുന്ദരമാമീ
സായംസന്ധ്യയിൽ അന്തിമ ചുവപ്പിനാൽ
നീ ശോഭിച്ചു
കടലിനെ ചുംബിക്കാനായ് എത്തും തിരകൾ
നിന്നെയും നോക്കി സംഹാരതാണ്ഡവമാടിടുന്നു.
പരന്നൊഴുകും കടലിന്റെ വിരിമാറിൽ ശയിക്കും
നിന്റെ നിഴലുകൾക്കെന്തു ശോഭ
ആ ശോഭയാൽ തിളങ്ങും കന്യാകുമാരി തൻ
കടലെത്ര സുന്ദരം.... എത്ര സുന്ദരം.
അത്ഭുതമിഴികളുമായി ഞാനത്
നോക്കിയിരിക്കുമ്പോൾ മിന്നും പ്രതീക്ഷകൾ
ഒരാവേശമായ് എന്നിലൂടെ പരന്നൊഴുകി
നിമിഷനേരം കൊണ്ടത് മിന്നാമിനുങ്ങ് പോൽ
മിന്നിമറഞ്ഞു.
ഒരിക്കലും കാണാത്ത സൂര്യാസ്തമനത്തിൻ
മാദക ഭംഗിയിൽ പൂതുമ്പിയെപോലെ
കടൽക്കരയിൽ പാറി നടന്നു.......
ഒരു തെന്നലിൻ കുളിർക്കാറ്റുപോൽ
ഒഴുകി നടന്നു.
പലവട്ടം മാഞ്ഞിട്ടും പറയുവാനാകാത്ത
പ്രണയ സന്ദേശവുമായ് സന്ധ്യ മാഞ്ഞു പോയ്
കൂരിരുളിൽ രാവിന്റെ മിഴിനീരുപോൽ
ഇളം മഞ്ഞു വീണുതുടങ്ങി.