സ്ഥിരംവണ്ടി – ദിനേഷ് ചൊവ്വാണ എഴുതിയ കവിത
കുതിച്ചോടും സ്ഥിരംവണ്ടിക്കകത്തൽപം നനഞ്ഞപ്പോൾ മുകൾക്കമ്പിക്കയർ ചുറ്റിപ്പിടിച്ചാടുമ്പോൾ. കൊടുങ്കൊക്കച്ചിറപ്പാലം കടക്കുമ്പോൾ പുഴത്താള- പ്പെരുക്കത്താലൊലിക്കൊപ്പം പിടയ്ക്കും മത്സ്യം കുടുക്കിട്ടാ വലക്കൊട്ടക്കിടപ്പൊത്തിൽ പുറത്തേക്കായ് കരിഞ്ചാത്തൻ കരിങ്കാരിപ്പുളപ്പിൻ മൂളൽ. തിരക്കേറും ജനത്തള്ളൽ കുടുക്കിൽ

കുതിച്ചോടും സ്ഥിരംവണ്ടിക്കകത്തൽപം നനഞ്ഞപ്പോൾ
മുകൾക്കമ്പിക്കയർ ചുറ്റിപ്പിടിച്ചാടുമ്പോൾ.
കൊടുങ്കൊക്കച്ചിറപ്പാലം കടക്കുമ്പോൾ പുഴത്താള-
പ്പെരുക്കത്താലൊലിക്കൊപ്പം പിടയ്ക്കും മത്സ്യം
കുടുക്കിട്ടാ വലക്കൊട്ടക്കിടപ്പൊത്തിൽ പുറത്തേക്കായ്
കരിഞ്ചാത്തൻ കരിങ്കാരിപ്പുളപ്പിൻ മൂളൽ.
തിരക്കേറും ജനത്തള്ളൽ കുടുക്കിൽ നാമുരയ്ക്കുമ്പോൾ
കരിങ്കാരിപ്പുളപ്പന്മാർ പുളച്ചീടട്ടെ!
ഒതുക്കത്തിൽ തിരിഞ്ഞങ്ങേ പുറംചാരും നെടുംതൂണിൻ
മിനുപ്പിൽ ഞാൻ ചുമൽചാരിച്ചെരിഞ്ഞു നിൽക്കേ.
അറിഞ്ഞില്ലാത്തൊരാ മട്ടിൽ വലക്കൊട്ടയ്ക്കകത്തുള്ളോൻ
കുലംകാക്കും തിണർപ്പാലെന്നിടുപ്പിൽകുത്തേ!
പകച്ചന്നെൻ പുകച്ചിൽ വന്നകത്തൂറും പിരാന്തിന്റെ
തെറിപ്പാട്ടിൻ കൊടുങ്ങല്ലൂരുറഞ്ഞന്നേരം.
തെറിപ്പാട്ടിൻ ശരപ്പെയ്ത്തിൽ പകൽവെട്ടപ്പുറംമാന്യ
ത്തലക്കെട്ടിന്നകംതന്നിൽ കുരുക്കൾ പൊട്ടേ.
വളർത്തിക്കോ സമത്വത്തിൽ തലയ്ക്കൊപ്പം വരാൻ ചങ്കിൽ
മഴക്കൂണൊന്നുദിക്കാത്ത പടപ്പെല്ലാതും.
നിണംവാർക്കുന്നുടല്‍ കണ്ടോ തെറിപ്പാട്ടാലലയ്ക്കുന്നു
കാലിക്കാലം തിടുക്കത്തിൽ വരുന്നുണ്ടല്ലോ!