വിഷം – ജോഫി ജോൺ എഴുതിയ കവിത
അന്നാണ് ഞാൻ വിഷം വാങ്ങാൻ അവിടെ പോയത്.. അവിടെ എഴുതി വെച്ചിരുന്നു - "പലതരം വിഷങ്ങൾ" കുഞ്ഞുങ്ങളിൽ മതഭ്രാന്ത് വളർത്തുന്ന വിഷം വെറുതെ കൊടുക്കപെടും... അന്ന് മുതൽ ഈ വിഷമാണ് കുത്തുന്നത്... ജനിച്ചയുടൻ... അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു.. അവിടെയും ഏതോ ഒന്ന് പൊട്ടിത്തെറിച്ചു... ഞാൻ ദൈവങ്ങളോട് ചോദിച്ചു..

അന്നാണ് ഞാൻ വിഷം വാങ്ങാൻ
അവിടെ പോയത്..
അവിടെ എഴുതി വെച്ചിരുന്നു -
"പലതരം വിഷങ്ങൾ"
കുഞ്ഞുങ്ങളിൽ മതഭ്രാന്ത് വളർത്തുന്ന
വിഷം വെറുതെ കൊടുക്കപെടും...
അന്ന് മുതൽ ഈ വിഷമാണ്
കുത്തുന്നത്... ജനിച്ചയുടൻ...
അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു..
അവിടെയും ഏതോ ഒന്ന് പൊട്ടിത്തെറിച്ചു...
ഞാൻ ദൈവങ്ങളോട് ചോദിച്ചു..
പ്രവാചകന്മാരോട് ചോദിച്ചു..
പൊക്കിൾകൊടി അറ്റുന്നതിനുമുൻപ്
വേദനയാൽ മരിച്ച കുഞ്ഞുങ്ങളുടെ
വേദന, കരച്ചിൽ, ശാപം നീ ഏൽക്കുമോ?
മറുപടിക്കായി ഞാൻ കാതോർത്തു..
നിസ്സംഗത.. മൗനം..
ഒടുവിലെ പൊട്ടിത്തെറിയിൽ അഗ്‌നിയിൽ
ചിരിച്ചു ചിരിച്ചു മരിച്ചു വീഴുന്ന
അയാളെയും ഞാൻ കണ്ടു...