വ്യർഥ സ്വപ്നം.. – നൈന മണ്ണഞ്ചേരി എഴുതിയ കവിത
ആകാശ തീരത്തു സങ്കടക്കാഴ്ച്ചയായ് കണ്ണുനീർ തൂകി പിരിഞ്ഞു പോകുന്നൊരു സൂര്യനെ കൈ വീശി യാത്രയാക്കുമ്പോൾ സന്ധ്യയുടെ കണ്ണിലും കണ്ണു നീർത്തുള്ളികൾ.. ഇടവിടാ പെയ്യും മഴത്തുള്ളിയിൽ ഇവിടെ തളിരിട്ട പ്രണയ നിശ്വാസങ്ങളിൽ സന്ധ്യാംബരം സാക്ഷിയായ് കൈ മാറിയ ഹൃദയം കൊണ്ടെഴുതിയ പ്രണയ സന്ദേശങ്ങളിൽ... സ്വപ്നങ്ങൾ ഇഴ ചേർന്ന

ആകാശ തീരത്തു സങ്കടക്കാഴ്ച്ചയായ്
കണ്ണുനീർ തൂകി പിരിഞ്ഞു പോകുന്നൊരു
സൂര്യനെ കൈ വീശി യാത്രയാക്കുമ്പോൾ
സന്ധ്യയുടെ കണ്ണിലും കണ്ണു നീർത്തുള്ളികൾ..
ഇടവിടാ പെയ്യും മഴത്തുള്ളിയിൽ
ഇവിടെ തളിരിട്ട പ്രണയ നിശ്വാസങ്ങളിൽ
സന്ധ്യാംബരം സാക്ഷിയായ് കൈ മാറിയ
ഹൃദയം കൊണ്ടെഴുതിയ പ്രണയ സന്ദേശങ്ങളിൽ...
സ്വപ്നങ്ങൾ ഇഴ ചേർന്ന കൈ വഴികളിൽ
മോഹങ്ങൾ മൊട്ടിട്ട ശരത് സന്ധ്യയിൽ..
വ്യർഥമായ് തീർന്ന വിൺവാക്കുകൾ തീർത്ത
വേദന ചെഞ്ചോര ചാർത്തുന്ന സന്ധ്യാംബരം..