നീ – മിൻസി മൈക്കിൾ എഴുതിയ കവിത
നിന്നെ എഴുതുമ്പോൾ എന്റെ മഷിക്കൂട്ടിന് അണയാത്തൊരാത്മ പ്രവാഹമുണ്ടായിരുന്നു ഉയർന്നു പൊങ്ങിയ തിരമാലകളെന്നെ അനന്തമാം ആഴിക്കകത്തേക്കെടുത്തു വിടർന്നു ചിമ്മിയ താരഗോവണികൾ മുകിൽക്കനവിൻ വാതിൽ തുറന്നു നിനവ് നെയ്ത സ്വപ്നമയൂരം നീയായി നിറഞ്ഞാടി തിമിർത്തു പറയാതെ പോയ മൗനത്തിൽ ഒരു നൂറു കുയിലിന്റെ രാഗം നിറഞ്ഞു

നിന്നെ എഴുതുമ്പോൾ എന്റെ മഷിക്കൂട്ടിന്
അണയാത്തൊരാത്മ പ്രവാഹമുണ്ടായിരുന്നു
ഉയർന്നു പൊങ്ങിയ തിരമാലകളെന്നെ
അനന്തമാം ആഴിക്കകത്തേക്കെടുത്തു
വിടർന്നു ചിമ്മിയ താരഗോവണികൾ
മുകിൽക്കനവിൻ വാതിൽ തുറന്നു
നിനവ് നെയ്ത സ്വപ്നമയൂരം
നീയായി നിറഞ്ഞാടി തിമിർത്തു
പറയാതെ പോയ മൗനത്തിൽ
ഒരു നൂറു കുയിലിന്റെ രാഗം നിറഞ്ഞു
അനുവാദമില്ലാതകന്നുപോം കാറ്റിന്നു
പറയാതെ മന്ത്രിച്ചു നിൻപേരിൻ പല്ലവി
അകലേക്കൊഴുകുന്ന നിളയാം
നിന്നിലിന്നലിയുന്ന നീഹാരമായന്നു ഞാൻ
രാവിൻ തൽപത്തിൽ ഉറങ്ങാതുണർന്നെത്തി
നിനവുകൾ നെയ്യുന്നു നിന്നോർമ്മകൾ
ഒരുവേളയരികത്തിന്നണയാത്ത നേരം
ഞാനൊരു മാത്ര നിന്നെ ഓർത്തിരിക്കെ
അറിയാത്ത നേരമെന്നകതാരിലുരുവായ
പെയ്തൊഴിയാ നീലനിലാമഴ നീ
പൂന്തെന്നലായി... ഒരു നെയ്‌വിളക്കായി നീ
എന്നിലറിയാത്തൊരാത്മ പ്രവാഹമായി നീ.