വിണ്ണിലെ നക്ഷത്രങ്ങളുറങ്ങീ കുളിരുമായ് എത്തിയ പൂങ്കാറ്റുമുറങ്ങീ ഇരുളിനെനോക്കീ മയക്കം വരാതെ ഞാനെൻ ചിന്തയുമായ് കിടപ്പവേ ഒരു ചെറുതെന്നലെന്‍ കവിളില്‍ തഴുകി ഒരു ചെറു മോഹമെന്‍ കരളില്‍ ഒഴുകി തുളസിക്കതിര്‍ മണവുമായ് മധുരം കിനിയും പുഞ്ചിരിയുമായ് നിൻ പ്രേമകാളിന്ദി തന്നിലെൻ മാനസം നീന്തിതുടിക്കുന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിണ്ണിലെ നക്ഷത്രങ്ങളുറങ്ങീ

കുളിരുമായ് എത്തിയ പൂങ്കാറ്റുമുറങ്ങീ

ADVERTISEMENT

ഇരുളിനെനോക്കീ മയക്കം വരാതെ

ഞാനെൻ ചിന്തയുമായ് കിടപ്പവേ 

ഒരു ചെറുതെന്നലെന്‍ കവിളില്‍ തഴുകി

ഒരു ചെറു മോഹമെന്‍ കരളില്‍ ഒഴുകി
 
ADVERTISEMENT

തുളസിക്കതിര്‍ മണവുമായ് 

മധുരം കിനിയും പുഞ്ചിരിയുമായ് 

നിൻ പ്രേമകാളിന്ദി തന്നിലെൻ 

മാനസം നീന്തിതുടിക്കുന്നു....... 

ADVERTISEMENT

കോരിത്തരിക്കുന്നു.

കണ്ണാ നിനക്കെന്നും പ്രാർഥനയാം 

വെണ്ണ നൽകി ഞാനെന്നുമേ കാത്തിരിപ്പൂ...
 
എന്നാണവിടുത്തെ കരിംകൂവളമിഴിപ്പൂവുകൾ 

എന്നിലേക്കയുന്നതൊന്നു ചൊല്ലൂ... നീ ചൊല്ലു.

കണ്ണന്നുടല്‍ മണം അറിഞ്ഞുവല്ലോ

കണ്ണാ നീയെന്റെ മനം അറിഞ്ഞുവല്ലോ 

നീയെന്നെ തേടി വന്നല്ലോ.......

എന്നിൽ കാരുണ്യ പിയൂഷം ചൊരിഞ്ഞുവല്ലോ?
 
തളിര്‍ പോലുള്ളൊരു കൈകളാൽ 

നീയെൻ കവിളിൽ തലോടിയല്ലോ 

കണ്ണാ ഇന്നു ഞാനെത്ര ധന്യയായ്.

മഴമേഘം പോല്‍ ഘനമാര്‍ന്നയീ വാര്‍മുടി

ആകെ കൊഴിഞ്ഞുപോയി
 
കാലം കടന്നു പോയ്‌ ദിനവും കടന്നു പോയി 

ഇനി എത്ര നാൾ ഞാൻ വൃന്ദാവനത്തിൽ

നിൻ ഭജനയുമായെത്താൻ കാത്തിടേണം......

ഒരുവേള കണ്ണനെ ഒരു നോക്ക് കാണ്മാനായ് 
 
നിൻ വിശ്വരൂപ ദർശനത്തിന്നായ് കൊതിച്ചിടുന്നു 

കണ്ണാ ഒരിക്കലെങ്കിലും എൻ മോഹം നീ

സാക്ഷാൽക്കരിക്കില്ലേ........

കണ്ണാ അന്നു ഞാൻ ചെന്താമരയായ് 

വിടരും...... കണ്ണാ. 

English Summary:

Malayalam Poem ' Vinnile Nakshathrangalurangi ' Written by Syamala Haridas