നിണം വാർന്നൊഴുകുന്ന എൻ ഹൃദയത്തിൽ – ഹാജറഅമീർ എഴുതിയ കവിത
നിണം വാർന്നൊഴുകുന്ന എൻ ഹൃദയത്തിൽ നിന്നെനിക്കേത് ജൻമത്തിൽ സാന്ത്വനം... ദിനമെങ്ങും ഞാൻ വാർക്കും കണ്ണീരിൻ കനലുകൾ.. ഊതി കെടുത്താൻ ആവുമോ... ഒരു നേർത്ത മഞ്ഞുകണമെങ്കിലും കുളിരിന്റെ നിശ്വാസം എന്നിലുതിർത്തെങ്കിൽ... തിമിർത്തു പെയ്യുന്ന മഴയിലേക്ക് ഞാൻ.. ദയനീയതയോടെയൊന്നു നോക്കി.. തുള്ളി ചിരിക്കുന്ന ഭൂമിയെ ഞാൻ

നിണം വാർന്നൊഴുകുന്ന
എൻ ഹൃദയത്തിൽ നിന്നെനിക്കേത്
ജൻമത്തിൽ സാന്ത്വനം...
ദിനമെങ്ങും ഞാൻ വാർക്കും കണ്ണീരിൻ കനലുകൾ..
ഊതി കെടുത്താൻ ആവുമോ...
ഒരു നേർത്ത മഞ്ഞുകണമെങ്കിലും
കുളിരിന്റെ നിശ്വാസം എന്നിലുതിർത്തെങ്കിൽ...
തിമിർത്തു പെയ്യുന്ന മഴയിലേക്ക് ഞാൻ..
ദയനീയതയോടെയൊന്നു നോക്കി..
തുള്ളി ചിരിക്കുന്ന ഭൂമിയെ
ഞാൻ തെല്ലൊരു അസൂയയോടെ കൊഞ്ഞനം കുത്തി...
ആ ഹൃദയത്തിലേക്കു വീഴുന്ന കോടാനുകോടി
മഴത്തുള്ളിയിൽ നിന്നൊരു ചാറ്റലെങ്കിലും..
എൻ ഹൃദയത്തിലേക്കൊന്നു നോക്കിയെങ്കിൽ..
ഈ ജന്മത്തിൽ എനിക്കൊരു..
പുൽക്കൊടി തുമ്പെങ്കിലും ആകാൻ കഴിഞ്ഞിരുന്നെങ്കിൽ...
മഞ്ഞുതുള്ളിയെങ്കിലും എന്നെ അറിയുമായിരുന്നു....