പപ്പടക്കാരി – റൂമി അജു എഴുതിയ കവിത
മഞ്ഞുറഞ്ഞു കാഴ്ച മങ്ങുന്ന ഡിസംബറിന്റെ വെളുപ്പിലും നൂലിന്റെ നാരു പൊങ്ങിയ കരിമ്പടം ചുറ്റി അവരുണ്ടാകും ട്വന്റി ഫോർ ഹവറും ഡ്യൂട്ടിയുടെ സിഗ്നൽ കെടാത്ത പെട്രോൾ പമ്പിന്റെ മൂക്കത്തു ചൂരും ചുമന്നു നിൽക്കുന്ന ഒരു കച്ചവടക്കാരി വെയിലിറങ്ങും മുമ്പേ പണി തുടങ്ങും രണ്ടു കയ്യിലും പ്രതീക്ഷയുടെ ആവി പറക്കുന്ന കേരളാ

മഞ്ഞുറഞ്ഞു
കാഴ്ച മങ്ങുന്ന
ഡിസംബറിന്റെ
വെളുപ്പിലും
നൂലിന്റെ നാരു പൊങ്ങിയ
കരിമ്പടം ചുറ്റി
അവരുണ്ടാകും
ട്വന്റി ഫോർ ഹവറും
ഡ്യൂട്ടിയുടെ സിഗ്നൽ കെടാത്ത
പെട്രോൾ പമ്പിന്റെ മൂക്കത്തു
ചൂരും ചുമന്നു നിൽക്കുന്ന
ഒരു കച്ചവടക്കാരി
വെയിലിറങ്ങും മുമ്പേ
പണി തുടങ്ങും
രണ്ടു കയ്യിലും
പ്രതീക്ഷയുടെ ആവി
പറക്കുന്ന
കേരളാ പപ്പടത്തിന്റെ
മുമ്മൂന്നു പാക്കറ്റുകൾ
തഞ്ചത്തിൽ
സ്ഥാനം പിടിച്ചിരിക്കും
ഏതെങ്കിലും
കൈ മുട്ടോടടുത്തു
അക്ഷരങ്ങളും നിറങ്ങളും
തേഞ്ഞു മാഞ്ഞു
തീരാറായ ഒരു പഴയ
ടെക്സ്റ്റൈൽസ് ഷോപ്പിന്റെ
കവർ
സ്റ്റോക്ക് പ്രൊഡക്റ്റുമായി
തൂക്കി കുരുക്കിട്ടിരിക്കും
നീരു വറ്റിയ
ഉന്തിച്ച രക്ത നാളികൾ
തെളിഞ്ഞു കാണുന്ന
കയ്യും കാലും അനക്കി
പമ്പിലേക്കു ഉരുണ്ടു വരുന്ന
ലക്ഷ്വറി കാറുകൾക്കും
ഡബിൾ ബുള്ളറ്റു
സൈലൻസറുകൾ
കുരക്കുന്ന ബൈക്കുകൾക്കും
മുന്നിൽ അവർ
പപ്പടം വേണ്ടേ എന്നാരായും
ആഡംബരം
ഫിറ്റു ചെയ്തിട്ടില്ലാത്ത
സാധാരണക്കാരുടെ
ഇന്ധന ജീവിക്കു
മുമ്പിലും അവർ
നുള്ള് കനിവ് ചേർത്തു
പ്രതീക്ഷയിടും
വരുന്നോരും
പോകുന്നോരും
വാങ്ങിയാലായി
സഹതാപം ഉണർന്നു
വാങ്ങി വെക്കുന്നവർ
താൽപര്യമില്ലാതെ
ഒഴിഞ്ഞു മാറുന്നവർ
വൃത്തി ഒപ്പിയെടുത്തു
അകറ്റുന്നവർ
ആരായലുകൾക്കു
മുഖം കൊടുക്കാത്തവർ
ദേഷ്യം ഉരിയാടുന്നവർ
എന്നിങ്ങനെ
നിറയെ കസ്റ്റമേഴ്സ്
ദിനം ദിനം ഉരുണ്ടു
പോകും...
കരുണ, കനിവ്
സ്നേഹം, പരിഹാസം
കൗതുകം, മുറുമുറുപ്പ്
ദേഷ്യം, പുച്ഛം എന്നു തുടങ്ങി
വികാരങ്ങളുടെ
സമന്വയ സാക്ഷ്യങ്ങൾക്ക്
പതിവു ശീലമുള്ള
മുഖത്തു ഒട്ടിപ്പിടിപ്പിച്ച
ഒരു പുഞ്ചിരി മാത്രം
അവർ കാണിക്ക വെക്കും
സൂര്യനിരുന്ന
വൈകുന്നേരങ്ങളിൽ
പെട്രോൾ പമ്പിലെ
ഗൂഗിൾ പേ സ്പീക്കർ
കിട്ടുന്ന ഓൺലൈൻ
തുട്ടിന്റെ കനം
എല്ലാരും കേൾക്കെ
പറഞ്ഞു തുടുക്കുമ്പോൾ
പപ്പട സഞ്ചിയിൽ
അന്നത്തേക്കുള്ള
വകയൊപ്പിക്കാൻ
ആ വരണ്ട കൈകൾ
ഗാന്ധിജിപ്പടമുള്ള
കുഞ്ഞു നോട്ടുകൾ
അടുക്കി വെക്കും
ഒരു വെളിച്ചദിവസം
മുഴുവനും വിയർത്ത
കഷ്ട്ടപ്പാടിന്റെ കനൽ
ആറിത്തണുക്കും മുമ്പേ
അവർ നടന്നു മറയും
അടുത്ത ഉദയത്തിൽ
ക്ഷീണം മറന്നുണരാൻ