ഉമ്മ പോയതിൽ പിന്നെ – സിനാൻ പറമ്പൻ എഴുതിയ കവിത
ഉമ്മ പോയതിൽ പിന്നെ ഒരു സ്നേഹം വിട്ടുപോയതിന്റെ വിങ്ങൽ ഇന്നും മാറിയിട്ടില്ല ഇന്നേക്ക് ഒരു ദിവസം മാത്രം പിന്നിട്ടിരിക്കുന്നു.. വീടിന്റെ മുറ്റത്ത് വീണു കിടന്ന പച്ചിലകളെല്ലാം ഉണങ്ങിയിരിക്കുന്നു ഇത്രയും ദിവസം പുകഞ്ഞ് കത്തുന്ന അടുപ്പിലേക്ക് അന്നത്തിനുവേണ്ടി കലം വെക്കുമ്പോൾ കിഴക്ക് നിന്ന് അടിച്ച

ഉമ്മ പോയതിൽ പിന്നെ
ഒരു സ്നേഹം വിട്ടുപോയതിന്റെ
വിങ്ങൽ ഇന്നും മാറിയിട്ടില്ല
ഇന്നേക്ക് ഒരു ദിവസം മാത്രം പിന്നിട്ടിരിക്കുന്നു..
വീടിന്റെ മുറ്റത്ത് വീണു കിടന്ന
പച്ചിലകളെല്ലാം ഉണങ്ങിയിരിക്കുന്നു
ഇത്രയും ദിവസം
പുകഞ്ഞ് കത്തുന്ന അടുപ്പിലേക്ക്
അന്നത്തിനുവേണ്ടി കലം വെക്കുമ്പോൾ
കിഴക്ക് നിന്ന് അടിച്ച കാറ്റിന്റെ ശക്തി കൊണ്ട്
പുക മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഉണ്ടായ
അഹം... അഹം... എന്ന ശബ്ദം കേട്ടായിരുന്നു
കിടക്കപ്പായയിൽ നിന്നും തലയുയർത്തിയത്
ആ ജീവിതം കണ്ണടച്ചതിന്ന് ശേഷം
പുകയാത്തതിന്റെ പേരിൽ മനംനൊന്തിരുന്ന അടുപ്പ്...
ഹൃദയം പറിച്ചെടുത്തതിനേക്കാളും
സങ്കടത്തിൽ റൂമിൽ ഇരുന്ന് കരയുന്ന
മകനെക്കാളും വിഷമം
മുക്കിൽ ഒതുക്കിവെച്ച ചൂലിനും കൂട്ടുകാർക്കും
ഉണ്ടെന്ന് ആരും കണ്ടാൽ പറയും...
ആദ്യമൊക്കെ പൂത്തുനിന്ന മാവിന്
വലിയ രസമായിരുന്നു പച്ചില പോയിയിക്കാൻ
ഉമ്മ പോയതിൽ പിന്നെ ഒരു പച്ചയില പോലും
മണ്ണിന്റെ ഗന്ധം വമിച്ചിട്ടില്ല
മണിക്കൂറുകൾ മുമ്പുവരെ
അയൽവാസികളുടെ വർത്തമാന കേന്ദ്രമായ വീട്
ഉമ്മ പോയതിൽ പിന്നെ അനാഥമായി മാറി....