'ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പകുതി മയക്കത്തിൽ ആരോ എന്തോ ചോദിച്ചതിന്റെ ഓർമ്മ...'
ഏതോ ഇരുണ്ട പാതയിലൂടെ ഞാൻ അതിവേഗം സഞ്ചരിക്കുന്നു. ചെകിടടക്കുന്ന ശബ്ദം. ഞാൻ എന്റെ നിയന്ത്രണത്തിലേ അല്ല. ബെല്ലും ബ്രേയ്ക്കും ലൈറ്റും ഇല്ലാത്ത പാച്ചിൽ! എങ്ങോട്ടാണെന്നറിയണമെന്നുണ്ട്; പക്ഷേ അതിന് ഒരു വഴിയുമില്ലെന്ന തോന്നൽ. ഈ യാത്രയിൽ ഞാൻ ഒറ്റക്കല്ല – ആയിരക്കണക്കിന് ആളുകളും ജീവജാലങ്ങളുമുണ്ട്. ആരും പരസ്പരം
ഏതോ ഇരുണ്ട പാതയിലൂടെ ഞാൻ അതിവേഗം സഞ്ചരിക്കുന്നു. ചെകിടടക്കുന്ന ശബ്ദം. ഞാൻ എന്റെ നിയന്ത്രണത്തിലേ അല്ല. ബെല്ലും ബ്രേയ്ക്കും ലൈറ്റും ഇല്ലാത്ത പാച്ചിൽ! എങ്ങോട്ടാണെന്നറിയണമെന്നുണ്ട്; പക്ഷേ അതിന് ഒരു വഴിയുമില്ലെന്ന തോന്നൽ. ഈ യാത്രയിൽ ഞാൻ ഒറ്റക്കല്ല – ആയിരക്കണക്കിന് ആളുകളും ജീവജാലങ്ങളുമുണ്ട്. ആരും പരസ്പരം
ഏതോ ഇരുണ്ട പാതയിലൂടെ ഞാൻ അതിവേഗം സഞ്ചരിക്കുന്നു. ചെകിടടക്കുന്ന ശബ്ദം. ഞാൻ എന്റെ നിയന്ത്രണത്തിലേ അല്ല. ബെല്ലും ബ്രേയ്ക്കും ലൈറ്റും ഇല്ലാത്ത പാച്ചിൽ! എങ്ങോട്ടാണെന്നറിയണമെന്നുണ്ട്; പക്ഷേ അതിന് ഒരു വഴിയുമില്ലെന്ന തോന്നൽ. ഈ യാത്രയിൽ ഞാൻ ഒറ്റക്കല്ല – ആയിരക്കണക്കിന് ആളുകളും ജീവജാലങ്ങളുമുണ്ട്. ആരും പരസ്പരം
ഏതോ ഇരുണ്ട പാതയിലൂടെ ഞാൻ അതിവേഗം സഞ്ചരിക്കുന്നു. ചെകിടടക്കുന്ന ശബ്ദം. ഞാൻ എന്റെ നിയന്ത്രണത്തിലേ അല്ല. ബെല്ലും ബ്രേയ്ക്കും ലൈറ്റും ഇല്ലാത്ത പാച്ചിൽ! എങ്ങോട്ടാണെന്നറിയണമെന്നുണ്ട്; പക്ഷേ അതിന് ഒരു വഴിയുമില്ലെന്ന തോന്നൽ.
ഈ യാത്രയിൽ ഞാൻ ഒറ്റക്കല്ല – ആയിരക്കണക്കിന് ആളുകളും ജീവജാലങ്ങളുമുണ്ട്. ആരും പരസ്പരം പക്ഷേ സംസാരിക്കുകയോ, അറിഞ്ഞ ഭാവം നടിക്കുകയോ ചെയ്യുന്നില്ല. അനന്തമായ ഈ യാത്ര കുറേ സമയം കഴിഞ്ഞ ശേഷം ഒരു നദിയോരത്ത് താൽകാലികമായി അവസാനിച്ച മട്ടാണ്. അതാ ഇത്രയും വലിയ, കുത്തൊഴുക്കുള്ള സ്വർണ്ണ വർണ്ണമുള്ള നദി.
ഇതെന്താണ്? വൈതരിണിയോ? ഈശ്വരാ, പരക്കംപാച്ചിൽ ഒന്നു നിന്നുകിട്ടി. ഇനി ഈ നദി കടക്കുക എന്നതാണ് ദൌത്യം. ആരെങ്കിലും പറഞ്ഞിട്ടല്ല, പക്ഷേ ആ നദി കടക്കുകയാണ് എന്റെ ഇപ്പോഴത്തെ ജോലി എന്ന് എനിക്കൊരു ഉൾവിളി. അതാ കൂടെയുള്ള എല്ലാവരും, പിന്നെ ജീവജന്തുക്കളും എല്ലാം ആ നദിയിലേക്ക് ചാടി. നീന്തൽ അറിയുന്നവരും, അറിയാത്തവരും, എല്ലാവരും നദി കടക്കുവാനുള്ള തത്രപ്പാടിലാണ്. ആ തത്രപ്പാടിൽ കുറച്ചുപേർ ഒഴുക്കിൽപ്പെട്ടു, കുറച്ചുപേർ മുങ്ങി താഴ്ന്നു, വേറെ കുറച്ചുപേർ നീന്തി നദി കടന്നു.
ഇനി എന്റെ ഊഴം. ഹർ ഹർ മഹാദേവ്... ഞാൻ വെള്ളത്തിലേക്ക് ചാടി. നീന്താൻ അറിയില്ല. എന്നിരുന്നാലും ഞാൻ നന്നായി നീന്തുന്നു. അത്രയും വലിയ നദി ഒരുതരത്തിൽ നീന്തി ഞാൻ മറുകര പറ്റി. അപ്പോഴാണ് മനസ്സിലാകുന്നത്, ഈ നദി വൈതരിണി തന്നെ ആയിരുന്നു എന്നും ഞാൻ മരിച്ചിരിക്കുന്നു എന്നും! വൈതരിണി കടന്നാൽ സ്വർഗ്ഗമാണെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ എന്റെ കർമ്മങ്ങൾ അത്ര നല്ലതായിരുന്നോ? നവരത്നങ്ങൾ കൊണ്ട് നിറഞ്ഞ ഒരു മരം... ഞാൻ അതിന്റെ ചുവട്ടില്‍ പോയി ഇരുന്നു. എങ്ങനെ ഞാൻ ഇവിടെ വന്നു പറ്റി? ഒന്ന് ആലോചിക്കട്ടെ.
ങാ... ആശുപത്രിയിൽ ഐസിയുലേക്ക് കൊണ്ടുപോകുന്നു എന്ന് പകുതി മയക്കത്തിൽ കേട്ടതായി ഒരു ഓർമ്മ. ആരോ ഓ.റ്റി.പി. ചോദിക്കുന്നുണ്ടായിരുന്നു. ഓ.റ്റി.പി. കിട്ടിയോ ഇല്ലയോ എന്നറിയില്ല – പക്ഷേ ഞാൻ ഓ.റ്റി.പി. കളുടെ വലയിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഇന്ന് ഭൂമിയിൽ ശ്വാസ വായുവിന് ശേഷം മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായി വേണ്ടത് ഓ.റ്റി.പി. അല്ലേ എന്ന്. എന്തിനും, ഏതിനും ഓ.റ്റി.പി. വേണം. ഓ.റ്റി.പി. ഇല്ലാതെ ഒരു കാര്യവും നടക്കില്ല, ഇനി അത് ബാങ്കിങ് ആയാലും, കുട്ടികളുടെ സ്കൂളിലെ കാര്യങ്ങളായാലും, ഓൺ ലൈനായി സാധനം മേടിക്കലായാലും. ഇനി ഓ.റ്റി.പി. വരണമെങ്കിൽ നല്ല നെറ്റ് വർക്ക് വേണം. നെറ്റ് വർക്ക് ഉണ്ടായാൽ തന്നെ ഓ.റ്റി.പി. വരണമെന്നില്ല, വന്നാലും ശരിയാകണമെന്നില്ല. ശരിയായില്ലെങ്കിൽ ഈ ചക്രം പിന്നെയും തുടങ്ങും. അതായത്, ഒരു ഓ.റ്റി.പി. കാരണം വട്ടം കറങ്ങുന്ന ജനതയായി മാറി നമ്മൾ.
ഏതായാലും ഇനി ഓ.റ്റി.പി.യുമായി ഒരു ബന്ധവുമില്ലെന്ന സന്തോഷത്തോടെ ഞാൻ മറ്റുള്ളവരോടൊപ്പം മുന്നോട്ടു നീങ്ങി. എങ്ങും സമൃദ്ധി മാത്രം നിറഞ്ഞു നിൽക്കുന്ന ആ പ്രദേശത്തുകൂടെ മുന്നോട്ടു സഞ്ചരിച്ചപ്പോൾ ഒരു ഭീമാകാരമായ കൊട്ടാരത്തിനു മുമ്പിൽ എത്തി. വാതിൽ താനേ തുറക്കുന്നു... ഒരു സമയത്ത് ഒരാൾക്ക് മാത്രം പ്രവേശനം. കുറേപ്പേർ കയറി, കുറച്ചുപേർ തിരിച്ചുവന്നു, ചുരുക്കം ചിലരെ ഭടന്മാർ പൊക്കിക്കൊണ്ട് എങ്ങോ പോയി.
എന്റെ ഊഴം വരവേ ഞാൻ ധൈര്യമായി അകത്തു കയറി. എന്നെ വരവേറ്റത് ഒരു ശബ്ദമായിരുന്നു. ഭയ ഭക്തി ബഹുമാനം ഉളവാക്കുന്ന ആ ശബ്ദം എന്നോട് ഭൂമിയിൽ അവസാനം എനിക്കു കിട്ടിയ ഓ.റ്റി.പി. ചോദിച്ചു. തെറ്റായ ഓ.റ്റി.പി. പറഞ്ഞാൽ തീച്ചൂളയിലേക്ക് വീഴുമത്രേ! എന്റെ ഈശ്വരാ... ഈ ഓ.റ്റി.പി. യുടെ ഒക്കെ കർത്താവ് അങ്ങായിരുന്നോ? ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എല്ലാ ഓ.റ്റി.പി.യും സേവ് ചെയ്തു വച്ചേനേ ! ചതിക്കല്ലേ! ഞാൻ ഐസിയുയിൽ ഉള്ളപ്പോഴാണല്ലോ ഭഗവാനെ ഓ.റ്റി.പി. വന്നത്. ഞാനെങ്ങനെ ഒർക്കാനാ?
ഭയം കൊണ്ട് അടിമുടി വിറക്കുകയും, വിയർക്കുകയും ചെയ്ത ഞാൻ അവിടെനിന്നും ഓടാൻ പുറപ്പെട്ടു. ധഡാം... കൈ മുട്ടിന് വല്ലാത്ത വേദന. “എന്താ മനുഷ്യാ, നിങ്ങള് കള്ള് കുടിച്ചിട്ടാണോ രാത്രി കിടക്കാൻ വന്നത്? ഇത്രയും വയസ്സായിട്ടും കട്ടിലിൽ നിന്നും വീഴാതെ കിടന്നുറങ്ങാൻ വയ്യേ? മറ്റുള്ളവർക്കും സ്വൈര്യമായി ഉറങ്ങാൻ പറ്റില്ല ഈ വീട്ടിൽ ...... @#$%^&.... ” ഭാര്യയുടെ ശകാരം കേട്ടു ചമ്മലടക്കിക്കൊണ്ട് ഞാൻ കട്ടിലിൽ കയറി കിടന്നു. മുഖം വിരിപ്പ് കൊണ്ടു മൂടി വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. ഇതിനിടെ മൊബൈലിൽ ഒന്ന് ഒളിഞ്ഞു നോക്കി... പുതിയ ഓ.റ്റി.പി. വല്ലതും വന്നിട്ടുണ്ടോ...!