ബിരിയാണിച്ചെമ്പ് – ഷിദിൽ ചെമ്പ്രശ്ശേരി എഴുതിയ കവിത
പെരുകി വരുന്ന ഇരുട്ടിന്റെ കോളാമ്പീലൊട്ടി മഗ്‌രിബ് ഭീതിയുടെ മരച്ചില്ലകളിൽ ചിറകൊതുക്കിത്തുടങ്ങി. പേരക്കിടാങ്ങൾ ഓരിയിട്ട് വല്ലിമ്മാന്റെ കാതിലേക്ക് ഊളിയിട്ടു. നടു വളഞ്ഞ് ഊന്നുവടിയിൽ കയറി അടുപ്പിലേക്കവർ വെന്തു തുടങ്ങി. നിസ്കാരമുറീന്ന് ഉമ്മാന്റെ തസ്ബീഹ് മസാലച്ചൂരായുയർന്ന് മൂക്കിൽ തട്ടി. ജീവൻ വച്ച്

പെരുകി വരുന്ന ഇരുട്ടിന്റെ
കോളാമ്പീലൊട്ടി മഗ്‌രിബ്
ഭീതിയുടെ മരച്ചില്ലകളിൽ
ചിറകൊതുക്കിത്തുടങ്ങി.
പേരക്കിടാങ്ങൾ ഓരിയിട്ട്
വല്ലിമ്മാന്റെ കാതിലേക്ക് ഊളിയിട്ടു.
നടു വളഞ്ഞ്
ഊന്നുവടിയിൽ കയറി
അടുപ്പിലേക്കവർ വെന്തു തുടങ്ങി.
നിസ്കാരമുറീന്ന്
ഉമ്മാന്റെ തസ്ബീഹ്
മസാലച്ചൂരായുയർന്ന് മൂക്കിൽ തട്ടി.
ജീവൻ വച്ച് കോഴിത്തല മാത്രം
ചെമ്പീന്നിറങ്ങി വന്ന്
കുട്ട്യാളൊപ്പം പേപ്പറു ചീന്തി.
നിസ്കാരപ്പായയുടെ അടിയിൽ
കരിഞ്ഞ് പിടിച്ച് ഉമ്മ
പടച്ചോന്റെ ലൗഹില്
വെന്തുരുകി.
കോലായിയറ്റത്ത്
ചുളിവു വീണ കോളാമ്പി
കാർക്കിച്ച് തുപ്പി.
മണ്ണിൽ നിന്ന് മാനത്തേക്കാരോ
പെയ്‌തു തുടങ്ങി.
ബിരിയാണിച്ചൂര് ചെമ്പ് വെടിഞ്ഞ്
മേഘങ്ങളിൽ ചെന്ന് പുകച്ചുരുളുകളായി.
കർപ്പൂരം ചുവച്ച്
വെള്ളത്തുണി ചെമ്പിൽ പൊതിഞ്ഞു.
അടുക്കള വാതിൽക്കൽ
നിറം മങ്ങി വെറ്റിലച്ചെല്ലം
തളർന്നു വീണു.
പന്തലിന് കീഴെ
ബിര്യാണിപ്പാത്രത്തിൽ
ഹൽവ വെട്ടി.
കഞ്ഞിക്കലം വെന്തു
കുട്ട്യാളെ ബിരിയാണിപ്പള്ളയും!
ചെമ്പ് കഴുകിയുണക്കി
പള്ളിച്ചുമരിൽ കുത്തിച്ചാരി വച്ചു.
മൈലാഞ്ചിച്ചെടിക്കടിയിൽ
ഉമ്മയൊറ്റയ്ക്ക് ബിരിയാണി നുണഞ്ഞു.