അടരുകൾ – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത
മറവിയിലേക്കുള്ള ദൂരം, എന്നിൽ നിന്നും നിന്നിലേക്കുള്ളതും, പിന്നെ നാം മറക്കാനും വെറുക്കാനും ശ്രമിക്കുന്ന ദൂരം, ഓർമകളുടെ മരണം, എന്റെ മുന്നിലൂടെ നീ നടന്നു നീങ്ങുമ്പോൾ തിരിച്ചറിയാനാകാത്ത നിന്റെ മുഖം. എന്നെയറിയാത്ത ഞാൻ! രാത്രി ഉണർന്നാൽ ഇനിയും എഴുതാം, കണ്ണട ഊരാതെ ഉറങ്ങാം, കണ്ണിമ മായാതെ മയങ്ങാം,

മറവിയിലേക്കുള്ള ദൂരം,
എന്നിൽ നിന്നും
നിന്നിലേക്കുള്ളതും,
പിന്നെ നാം മറക്കാനും
വെറുക്കാനും ശ്രമിക്കുന്ന ദൂരം,
ഓർമകളുടെ മരണം,
എന്റെ മുന്നിലൂടെ നീ
നടന്നു നീങ്ങുമ്പോൾ
തിരിച്ചറിയാനാകാത്ത നിന്റെ മുഖം.
എന്നെയറിയാത്ത ഞാൻ!
രാത്രി ഉണർന്നാൽ ഇനിയും എഴുതാം,
കണ്ണട ഊരാതെ ഉറങ്ങാം,
കണ്ണിമ മായാതെ മയങ്ങാം,
ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ,
നിൻ വിരലുകളാൽ ഞാൻ എഴുതാം,
മറന്നു പോയ സ്വപ്‌നങ്ങൾ!
കണ്ണടയിൽ മഞ്ഞു പടരുമ്പോൾ,
കാഴ്ചകൾ മറഞ്ഞു,
ഓർമ്മകൾ നഷ്ടമായി,
ഞാൻ എന്നിലേക്ക് ചുരുങ്ങുമ്പോൾ,
നിന്നിലേക്കിനി എത്ര ദൂരം ബാക്കി!