നവരാത്രി ദിനത്തിലെൻ മനസ്സിൽ – ശ്യാമള ഹരിദാസ് എഴുതിയ കവിത
നവരാത്രി ദിനത്തിലെൻ മനസ്സിൽ ദേവീ നിൻ ദിവ്യരൂപം തെളിഞ്ഞു ആരാധ്യദേവിയുടെ പൊന്മുഖത്തിൽ ദിവ്യപ്രഭ പൊട്ടി വിടർന്നു... വിശ്വബീജാക്ഷരമായ നീയെന്നുടെ ഹൃദയമാം ക്ഷേത്രത്തിൽ ഹൃദ്യമാം വരികളാൽ ഉത്സവം നടത്തുമ്പോൾ എൻ നാവിൽ കാവ്യസുഗന്ധ സുധ നിറയ്ക്കു. എൻ വിരൽത്തുമ്പു പിടിച്ചെഴുതിക്കുന്ന നിന്നെക്കുറിച്ചു നീ തന്നതു

നവരാത്രി ദിനത്തിലെൻ മനസ്സിൽ
ദേവീ നിൻ ദിവ്യരൂപം തെളിഞ്ഞു
ആരാധ്യദേവിയുടെ പൊന്മുഖത്തിൽ
ദിവ്യപ്രഭ പൊട്ടി വിടർന്നു...
വിശ്വബീജാക്ഷരമായ നീയെന്നുടെ
ഹൃദയമാം ക്ഷേത്രത്തിൽ ഹൃദ്യമാം
വരികളാൽ ഉത്സവം നടത്തുമ്പോൾ
എൻ നാവിൽ കാവ്യസുഗന്ധ സുധ നിറയ്ക്കു.
എൻ വിരൽത്തുമ്പു പിടിച്ചെഴുതിക്കുന്ന
നിന്നെക്കുറിച്ചു നീ തന്നതു വിസ്മയം
ഇരുളാർന്നോരീ വൻതടാകത്തിൽ
ജ്യോതിസ്സായ ദേവിയെ ഞാനീ
നവരാത്രി ദിനത്തിൽ കാത്തിരിപ്പു..
നാമജപത്തിൻ ശാന്തതയും
അയവിറക്കി ഞാനീ സായം സന്ധ്യയിൽ
നീ നിറക്കുന്നോരീ തൂലിക തുമ്പിനാൽ
എഴുതിടേട്ടെ ഞാനൊരു കാവ്യം.