സ്വർഗ്ഗലോകം നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്.. സ്നേഹ വ്യാധിയാൽ ബാല്യത്തിലേക്ക് തെന്നിവീണ - പൈതലുകളാൽ - കളങ്കമറ്റ ഹൃദയങ്ങളുടെ പറുദീസയാണവിടം.. കുറിയകവാടത്തിനപ്പുറമാഭൂവിൽ കുളിരും, സുഗന്ധവുമണിഞ്ഞ - മാരുതൻ നാസനാഴിയെ ഉന്മാദമാക്കിക്കൊണ്ടിരുന്നു, വിശുദ്ധർ തെളിച്ചു വളർത്തിയ മരങ്ങളാണത്രെയവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർഗ്ഗലോകം നിങ്ങൾ കണ്ടിട്ടുണ്ടോ?

ഞാൻ കണ്ടിട്ടുണ്ട്..

ADVERTISEMENT

സ്നേഹ വ്യാധിയാൽ 

ബാല്യത്തിലേക്ക് തെന്നിവീണ -

പൈതലുകളാൽ -

കളങ്കമറ്റ ഹൃദയങ്ങളുടെ 

ADVERTISEMENT

പറുദീസയാണവിടം..
 
കുറിയകവാടത്തിനപ്പുറമാഭൂവിൽ 

കുളിരും, സുഗന്ധവുമണിഞ്ഞ -

മാരുതൻ നാസനാഴിയെ 

ADVERTISEMENT

ഉന്മാദമാക്കിക്കൊണ്ടിരുന്നു,

വിശുദ്ധർ തെളിച്ചു വളർത്തിയ 

മരങ്ങളാണത്രെയവിടെ സർവതും..
 
കറുത്ത മേഘങ്ങളിൽ 

തെളിയുന്ന നക്ഷത്രങ്ങളെ..

ആത്മാവിൻ കണ്ണാടിയിൽ 

അന്ത്യച്ചുളിവുകൾ 

തലോടിയിരിക്കുന്നവരെ..

നോക്കുവിനിവിടം,

മരണത്തിനു മുന്നേ 

സ്വർഗ്ഗലോകം കണ്ട് 

ഉന്മാദമാടുന്നവരെ..
 
തെളിയാറിലൽപ്പം നീന്തി രസിച്ചു 

ഭാരങ്ങളൊക്കെയുമൊഴുക്കി -

മടങ്ങും നേരം,

ജനലഴികൾക്കിടയിലൂടെ 

നിലക്കാതെയാ കൊതി വന്നു 

കർണ്ണമിൽ പതിച്ചു..
 
"പോവ്വാണോ... കുറച്ചേരം കൂടി 

മ്മക്ക് കളിക്കാം"..

മേഘവിസ്‌ഫോടനം 

നടന്നാന്തരത്തിലന്നേരം -

കണ്ണിലുരുൾ പൊട്ടിയൊഴുകി..
 
(പഠനത്തിന്റെ ഭാഗമായി മെന്റൽ ഡിസോഡർ കെയർ സെന്ററിൽ പോവുകയും അൽപസമയം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തപ്പോൾ തോന്നിയ വരികൾ) 

English Summary:

Malayalam Poem ' Swarga Parudeesa ' Written by Shaheer M.