ഗദ്ഗദം – ഇ. കെ. പുഷ്പാവതി എഴുതിയ കവിത
ഒരു ഭാവസാഗരം തേടീ നിലാവിന്റെ ഈറൻമിഴികളിൽ തങ്ങി നിൽക്കേ ചടുലവിചാരങ്ങളറിയാതെ തീർക്കുന്ന തരളമാം നിരവദ്യയാമങ്ങളിൽ കാലത്രയങ്ങളെയന്യമാക്കിക്കൊണ്ടു ജീർണ്ണിച്ച ശൂന്യത തീർത്തു പിരിഞ്ഞതും കാണാപ്പൊരുളിന്റെ താഴ്‌വര തേടുവാൻ നീളുന്നൊരജ്ഞാത നാദപ്രവാഹമായ് ഒന്നിച്ചിരുന്നു വിളക്കി വിരചിച്ച തങ്കക്കൊലുസ്സിന്നു

ഒരു ഭാവസാഗരം തേടീ നിലാവിന്റെ
ഈറൻമിഴികളിൽ തങ്ങി നിൽക്കേ
ചടുലവിചാരങ്ങളറിയാതെ തീർക്കുന്ന
തരളമാം നിരവദ്യയാമങ്ങളിൽ
കാലത്രയങ്ങളെയന്യമാക്കിക്കൊണ്ടു
ജീർണ്ണിച്ച ശൂന്യത തീർത്തു പിരിഞ്ഞതും
കാണാപ്പൊരുളിന്റെ താഴ്‌വര തേടുവാൻ
നീളുന്നൊരജ്ഞാത നാദപ്രവാഹമായ്
ഒന്നിച്ചിരുന്നു വിളക്കി വിരചിച്ച
തങ്കക്കൊലുസ്സിന്നു കണ്ണികൾ തീർക്കവേ
കെട്ടടങ്ങിപ്പോയി പാഴ്ക്കനി പോലവേ
അന്തരാത്മാവിലെ ചൂടിന്നുറവകൾ
ഒന്നിച്ചനാകുലം വാഴ്‌വിൻ നിതാന്തമാം
കാതങ്ങൾ താണ്ടവേ കൺകളിലത്ഭുതം
ഊറുന്നു, സന്തതം കേഴുന്നു, നിശ്ചലം
നിൽക്കുന്നു ചിന്നിച്ചിതറിയ ചിന്തകൾ
ഇത്രമേലാഴത്തിലലിയുന്ന ചിന്തകൾ
എത്ര ജന്മങ്ങളാൽ നേടിയെടുത്തു നാം
നിലയ്ക്കാത്ത ജന്മങ്ങളിനിയെത്രയെങ്കിലു–
മത്രയുമാവർത്തനത്തിന്നു സ്വാഗതം