നീലക്കാർവർണ്ണൻ – ശ്യാമള ഹരിദാസ് എഴുതിയ കവിത
തെളിയേണം സാക്ഷാൽ ഗുരുവായൂരപ്പൻ വിവിധ രൂപത്തിലെന്നുള്ളിൽ അതികാലത്തതികൗതുകമായാ നിർമ്മാല്യ ദർശ്ശനം തെളിയണമെന്നുള്ളിൽ. അഭിഷേകമെണ്ണകുളിർത്ത മേനിയിൽ പൊടിവാകതേച്ച നീലക്കാർവർണ്ണനെ അഭിഷേകപുണ്യം തെളിഞ്ഞു കാണണം. മയിൽപ്പീലി ചൂടി കിരീടവും ചാർത്തി അരമണികെട്ടി പട്ടുകോണകവുമുടുത്തു ഓടകുഴലും കയ്യിലേന്തി

തെളിയേണം സാക്ഷാൽ ഗുരുവായൂരപ്പൻ
വിവിധ രൂപത്തിലെന്നുള്ളിൽ
അതികാലത്തതികൗതുകമായാ നിർമ്മാല്യ
ദർശ്ശനം തെളിയണമെന്നുള്ളിൽ.
അഭിഷേകമെണ്ണകുളിർത്ത മേനിയിൽ
പൊടിവാകതേച്ച നീലക്കാർവർണ്ണനെ
അഭിഷേകപുണ്യം തെളിഞ്ഞു കാണണം.
മയിൽപ്പീലി ചൂടി കിരീടവും ചാർത്തി
അരമണികെട്ടി പട്ടുകോണകവുമുടുത്തു
ഓടകുഴലും കയ്യിലേന്തി
അലങ്കരിച്ചുനിൽക്കുമാകണ്ണന്റെ
ഉഷപൂജ തൊഴുതിടാം.
ഹരേരാമ ചൊല്ലി ശീവേലി സേവിക്കാം
അതിനുമേൽ പുണ്യമെന്തുണ്ട്
ഭഗവാനെ എത്ര സുകൃതമീ ചിന്ത
തിരുനാമവും ചൊല്ലി വലവും വച്ചിടാം.