അനാഥൻ – നൈന മണ്ണഞ്ചേരി എഴുതിയ കവിത
മകനേ മധുരമാം ഓർമ്മകൾ മനസ്സിന്റെ അറകളിൽ നിറയുന്നു നിൻ ജന്മനാളിതിൽ.. എൻ ജീവിതം എന്റെ സ്വപ്നങ്ങളെല്ലാം തന്നു നിനക്കു ഞാൻ നീ പകരമെന്തേകി? എന്റെ വിയർപ്പിന്റെ ഉപ്പ് നിനക്കേകി എന്റെ വിശപ്പിലും അന്നം നിനക്കേകി തോളിൽ കനം തൂങ്ങും ദു:ഖമാറാപ്പുമായി ഇന്നൊരനാഥനായ് നിൽക്കുന്നു വീഥിയിൽ.. നിന്റെ സുഖത്തിന്റെ,

മകനേ മധുരമാം ഓർമ്മകൾ മനസ്സിന്റെ
അറകളിൽ നിറയുന്നു നിൻ ജന്മനാളിതിൽ..
എൻ ജീവിതം എന്റെ സ്വപ്നങ്ങളെല്ലാം
തന്നു നിനക്കു ഞാൻ നീ പകരമെന്തേകി?
എന്റെ വിയർപ്പിന്റെ ഉപ്പ് നിനക്കേകി
എന്റെ വിശപ്പിലും അന്നം നിനക്കേകി
തോളിൽ കനം തൂങ്ങും ദു:ഖമാറാപ്പുമായി
ഇന്നൊരനാഥനായ് നിൽക്കുന്നു വീഥിയിൽ..
നിന്റെ സുഖത്തിന്റെ, നിന്റെ സ്വപ്നത്തിന്റെ
പങ്കു വേണ്ട ഞാൻ നടന്നിറങ്ങട്ടെ..
മക്കൾ കണക്കുകൾ പറയാത്ത ലോകത്തിൽ..
വൃദ്ധ സദനങ്ങൾ ഇല്ലാത്ത ലോകത്തിൽ..