ചേർത്തുനിർത്താനാവില്ലല്ലോ നിന്നെ നീയെന്നെ ചേർത്ത പോൽ പകുത്തു നൽകാനാവില്ലയൊന്നും നിനക്കിനി എനിക്ക് നീ നൽകിയ പോൽ. ഓർമയുടെ അറകൾ നിറഞ്ഞു, കണ്ണീർപ്പൂവിനും കനൽവഴിക്കും വിട ഉണ്ടതും ഉറങ്ങിയതും നിന്നോടൊപ്പം ഉയർന്നതും പടർന്നതും നാമൊന്നായ് ഈ യുദ്ധഭൂവിൽ വളർന്നതുമൊന്നായ് തലമുറകളിലൂടവിരാമം തുടർന്ന സൗഹൃദം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തുനിർത്താനാവില്ലല്ലോ നിന്നെ 

നീയെന്നെ ചേർത്ത പോൽ

ADVERTISEMENT

പകുത്തു നൽകാനാവില്ലയൊന്നും നിനക്കിനി 

എനിക്ക് നീ നൽകിയ പോൽ.

ഓർമയുടെ അറകൾ നിറഞ്ഞു, 

കണ്ണീർപ്പൂവിനും കനൽവഴിക്കും വിട

ADVERTISEMENT

ഉണ്ടതും ഉറങ്ങിയതും നിന്നോടൊപ്പം

ഉയർന്നതും പടർന്നതും നാമൊന്നായ്
 
ഈ യുദ്ധഭൂവിൽ വളർന്നതുമൊന്നായ്

തലമുറകളിലൂടവിരാമം തുടർന്ന സൗഹൃദം

ADVERTISEMENT

ഒരു മഴപ്പെയ്ത്തിൽ, മലവെള്ളത്തിൽ പുതഞ്ഞു.

യുദ്ധമാമുരുൾപൊട്ടലിൽ 

കുത്തിയൊലിക്കുന്നതാരെന്നോ, 

എന്തെന്നോ നിശ്ചയമേതുമില്ല;

എന്നു തുടങ്ങിയെന്നു തീരുമെന്നും.
 
ഉരുളിനു മുൻപുള്ള ലോകം 

തിരികെയെത്തില്ലൊരിക്കലും,

യുദ്ധത്തിലുമെന്നതു പോൽ.

ഉറ്റവർക്കുമുടയോർക്കുമേറ്റ നാശം 

നികത്താവുന്നതല്ലൊരിക്കലും ബോംബിനാൽ,

എന്നെ തനിച്ചാക്കി നീ ഇരുളിൽ മറഞ്ഞതിനാൽ.

പുതിയ യുദ്ധങ്ങൾ, മഴവെള്ളപ്പാച്ചിൽ,

തുടങ്ങുമേത് നിമിഷവും മുന്നറിയിപ്പേതുമില്ലാതെ.

English Summary:

Malayalam Poem ' Urulpottal ' Written by Dr. Yusuf Perambra