കിണ്ടനെന്ന കണ്ടനും ചിണ്ടനെന്ന ചുണ്ടനും കരടിമാമൻ നട്ടുവളർത്തും കാട്ടുകപ്പ കട്ടു തിന്നാൻ കൂട്ടു കൂടി പോയ് പോയ് ദൂരെ ദൂരെ കാട്ടിലെ പുല്‍വിരിച്ച മേട്ടിലെ ചെറുകുന്നിൻ ചെരുവിലെ കിട്ടുവെന്ന മുയലിനെ കൂടെ കൂട്ടാൻ പോയ് പോയ് കാട് കാക്കും തേവരും കാട്ടിലുള്ളോരേവരും കിനാവ് കാണും ചോരനും കണ്ണ് ചിമ്മും നേരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിണ്ടനെന്ന കണ്ടനും

ചിണ്ടനെന്ന ചുണ്ടനും

ADVERTISEMENT

കരടിമാമൻ നട്ടുവളർത്തും

കാട്ടുകപ്പ കട്ടു തിന്നാൻ

കൂട്ടു കൂടി പോയ് പോയ്
 
ദൂരെ ദൂരെ കാട്ടിലെ

ADVERTISEMENT

പുല്‍വിരിച്ച മേട്ടിലെ

ചെറുകുന്നിൻ ചെരുവിലെ 

കിട്ടുവെന്ന മുയലിനെ

കൂടെ കൂട്ടാൻ പോയ് പോയ്
 
ADVERTISEMENT

കാട് കാക്കും തേവരും

കാട്ടിലുള്ളോരേവരും

കിനാവ് കാണും ചോരനും

കണ്ണ് ചിമ്മും നേരവും

കാത്തു നിന്നു മൂവരും
 
അമ്പിളിയൊന്നുദിച്ചതും

ആമ്പൽ പൂ വിരിഞ്ഞതും

ആകാശതാരം തെളിഞ്ഞതും

ആസ്വദിച്ചു കണ്ടു നിന്നു

ആർത്തുല്ലസിച്ചു മൂവരും
 
പാട്ടുപാടി കിണ്ടനും

ആട്ടമാടി ചുണ്ടനും

കണ്ടുനിന്ന കിട്ടുവും

സ്വയം മറന്ന മൂവരും

ഓർത്തതില്ല ഉദ്യമം
 
പുലരി തെളിയും നേരത്ത്

കാടാകെയുണരും നേരത്ത്

മൂടൽമഞ്ഞുരുകും നേരത്ത്

ഇളവെയിൽ ഇമകളിൽ പതിച്ച നേരം

ഇടർച്ചയോടുണർന്നെണീറ്റവരും
 
കരടിമാമൻ നട്ടുവച്ച

കാട്ടുകപ്പ കട്ടുതിന്നാൻ

തിട്ടമിട്ട കാര്യമെല്ലാം

മൂവരും മറന്നതോർത്ത്

ഇളിഭ്യരായി നിന്നുപോയ്

English Summary:

Malayalam Poem ' Kutti Kallanmar ' Written by Vivek Edayattur