ഒരിക്കൽ നിൻ മുഖം മനസ്സിൽ തെളിഞ്ഞാൽ – ശ്യാമള എഴുതിയ കവിത
ഒരിക്കൽ നിൻ മുഖം മനസ്സിൽ തെളിഞ്ഞാൽ ഒരിക്കലും മായുകില്ലെന്റെ കണ്ണാ അലിവോടെ ഗുരുവായൂർ തൃക്കോവിൽ വാഴും കരുണാമയനാം മുരളീധരാ...... വില്വമംഗലത്തിൻ ചാരെ പുഞ്ചിരിയോടെയെത്തീടുന്ന കാരുണ്യസിന്ധോ, കണ്ണാ കാർവർണ്ണ നിൻ പാദപദ്മങ്ങൾ കുമ്പിടുന്നേൻ ഞാൻ അകതാരിലെപ്പോഴും നിൻ കോമള രൂപം കണ്ടു ഞാൻ തൊഴുന്നേൻ.. കൃഷ്ണാ...

ഒരിക്കൽ നിൻ മുഖം മനസ്സിൽ തെളിഞ്ഞാൽ
ഒരിക്കലും മായുകില്ലെന്റെ കണ്ണാ
അലിവോടെ ഗുരുവായൂർ തൃക്കോവിൽ വാഴും
കരുണാമയനാം മുരളീധരാ......
വില്വമംഗലത്തിൻ ചാരെ
പുഞ്ചിരിയോടെയെത്തീടുന്ന
കാരുണ്യസിന്ധോ, കണ്ണാ കാർവർണ്ണ
നിൻ പാദപദ്മങ്ങൾ കുമ്പിടുന്നേൻ ഞാൻ
അകതാരിലെപ്പോഴും നിൻ കോമള രൂപം
കണ്ടു ഞാൻ തൊഴുന്നേൻ.. കൃഷ്ണാ...
അകതാരിലെപ്പോഴും നിൻ നാമം മാത്രം
ചൊല്ലിടുന്നു ഭക്തിയോടെ.
ജന്മജൻമാന്തരമായി ഞാൻ നിന്നുടെ
കൈശോരരൂപത്തെ ദർശിക്കാനായ്
ദൂരമെത്ര താണ്ടിയെത്തുന്നു
ആവതില്ലെനിക്കൊരിക്കലും നിൻ മുഖം
കാണാതെ..... ആവതില്ല....
യാമങ്ങൾ ഓരോന്നായി കൊഴിയും നേരം
ഓമന പൂ മുഖമൊന്നു വാടിയല്ലോ?.
ഓമന പൈതലേ നീയൊന്നോടിവാ എൻ ചാരെ...
താമരക്കണ്ണനു ഞാൻ വെണ്ണയും പാലും നൽകിടാം..