ADVERTISEMENT

ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളുടെ

വൈകാരികതയെ താങ്ങാനുള്ള കരുത്ത് നേടണം.

ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളിലെ

കുട്ടിയെ തൊട്ടുണർത്താനുള്ള പാടവം നേടണം.
 

ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളുടെ

മൃദുലതയെ നുള്ളിക്കളയാതിരിക്കാനുള്ള 

ആർദ്രത നേടണം.

ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, പൂർവികർ

നിനക്കനുകൂലമാക്കിയ നിയമങ്ങളെ വിസ്മരിക്കണം.
 

നിറഞ്ഞു പൂക്കേണ്ട പൂങ്കാവനങ്ങളെ 

മരുഭൂവാക്കി മാറ്റാതിരിക്കുക.

മരുഭൂവുകൾ മുൾക്കാടുകളുടേത്,

മുൾക്കാടുകൾ ചോര ഇറ്റിക്കും മുറിവുകളുടേത്.
 

ഓരോ ഇതളടർത്തുമ്പോഴും, ഒരായിരം പൂക്കൾ 

കൊഴിഞ്ഞു വീഴുന്നതറിയുക.

ഓരോ തിരി കെടുത്തുമ്പോഴും ഒരായിരം 

സൂര്യന്മാർ പൊലിഞ്ഞു പോവുന്നതറിയുക. 

ഓർക്കുക, അവളിലേക്കുള്ള യാത്ര നിന്റെ 

ശൈശവത്തിലേക്കുള്ള മഹായാത്രയെന്ന്.

അവളുടെ കൈപിടിച്ചുള്ള യാത്ര 

നിങ്ങളിരുവരുടേയും ബാല്യത്തിലേക്കുള്ള 

തീർഥയാത്രയെന്ന്.

English Summary:

Malayalam Poem ' Oru Sthreeye Sparsikkum Mumpu ' Written by Sreeja S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com